നി​ല​യ്ക്ക​ല്‍ കു​ടി​വെ​ള്ള പ​ദ്ധ​തി അ​ട്ട​ത്തോ​ട് മേ​ഖ​ല​യു​ടെ ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്കും: എം​എ​ല്‍​എ
Wednesday, February 19, 2020 11:11 PM IST
അ​ട്ട​ത്തോ​ട്: സ​ര്‍​ക്കാ​ര്‍ 130 കോ​ടി രൂ​പ അ​നു​വ​ദി​ച്ച നി​ല​യ്ക്ക​ല്‍ കു​ടി​വെ​ള്ള പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ അ​ട്ട​ത്തോ​ട്, തു​ലാ​പ്പ​ള്ളി, ളാ​ഹ മേ​ഖ​ല​യി​ലെ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​നു ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കു​മെ​ന്നു രാ​ജു എ​ബ്ര​ഹാം എം​എ​ല്‍​എ. അ​ട്ട​ത്തോ​ട്ടി​ല്‍ ന​വീ​ക​രി​ച്ച ക​മ്യൂ​ണി​റ്റി ഹാ​ളി​ന്‍റെ​യും സൗ​രോ​ര്‍​ജ്ജ വേ​ലി​യു​ടെ​യും ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
അ​ട്ട​ത്തോ​ട്ടി​ല്‍ നി​ന്നു​മു​ള്ള വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് ഉ​യ​ര്‍​ന്ന ക്ലാ​സു​ക​ളി​ല്‍ പ​ഠി​ക്കാ​ന്‍ കി​സു​മം സ്‌​കൂ​ളി​ലെ​ത്തി​ച്ചേ​രാ​ന്‍ നി​ല​വി​ല്‍ ന​ല്‍​കി​യി​ട്ടു​ള്ള ഒ​രു ബ​സി​ന് പു​റ​മേ മ​റ്റൊ​ന്നു​കൂ​ടി അ​നു​വ​ദി​ക്കാ​ന്‍ ന​ട​പ​ടി പൂ​ര്‍​ത്തി​യാ​യി വ​രു​ന്ന​താ​യും മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ത്ത ഫ​യ​ര്‍​ഫോ​ഴ്സി​ന്‍റെ മീ​റ്റിം​ഗി​ല്‍ കാ​ട്ടു തീ ​അ​ണ​യ്ക്കാ​ന്‍ സം​സ്ഥാ​നം ഹെ​ലി​കോ​പ്റ്റ​ര്‍ വാ​ങ്ങ​ണ​മെ​ന്ന് താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​താ​യും രാ​ജു എ​ബ്ര​ഹാം എം​എ​ല്‍​എ പ​റ​ഞ്ഞു.
ക​മ്യൂ​ണി​റ്റി ഹാ​ളി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നു സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ 6,20,000 രൂ​പ​യാ​ണു ചെ​ല​വ​ഴി​ച്ച​ത്.
കൃ​ഷി​ഭൂ​മി​യി​ല്‍ വ​ന്യ​ജീ​വി അ​ക്ര​മ​ണം ത​ട​യാ​ന്‍ ര​ണ്ട​ര കി​ലോ​മീ​റ്റ​ര്‍ സൗ​രോ​ര്‍​ജ വേ​ലി നി​ര്‍​മി​ക്കാ​ന്‍ 3,98,000 രൂ​പ​യു​ടെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഫ​ണ്ടാ​ണു വി​നി​യോ​ഗി​ച്ച​ത്. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ പെ​രു​ന്നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം രാ​ജ​ന്‍ വെ​ട്ടി​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പി​ടി​സി​എ​ഫ് ഗ​വേ​ണിം​ഗ് ബോ​ര്‍​ഡ് മെം​ബ​ര്‍ ജോ​ഷി ആ​ന്‍റ​ണി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
പെ​രി​യാ​ര്‍ ടൈ​ഗ​ര്‍ റി​സ​ര്‍​ച്ച് വെ​സ്റ്റ് ഡി​വി​ഷ​ന്‍ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ സി.​കെ ഹാ​ബി, പ​ട്ടി​ക വ​ര്‍​ഗ ഊ​രു​മൂ​പ്പ​ന്‍ വി.​കെ നാ​രാ​യ​ണ​ന്‍, അ​ട്ട​ത്തോ​ട് ഇ​ഡി​സി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ സു​ജ​ന്‍ നെ​ടു​ങ്ങോ​ലി​ല്‍, ഗോ​പി മൂ​ഴി​ക്ക​ല്‍, സാ​പ്പ് കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ സി​ബി സെ​ബാ​സ്റ്റി​യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
കാ​ട്ടു തീ ​പ്ര​തി​രോ​ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് പ​മ്പ റെ​യി​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ എ​ന്‍.​കെ അ​ജ​യ​ഘോ​ഷ് ന​യി​ച്ചു.