നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്നു
Wednesday, February 19, 2020 11:13 PM IST
കോ​ഴ​ഞ്ചേ​രി: കോ​ഴ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ ടൗ​ണ്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മാ​ലി​ന്യ നി​ക്ഷേ​പം, ക​വ​ര്‍​ച്ച, പൂ​വാ​ല ശ​ല്യം തു​ട​ങ്ങി​യ അ​സാ​ന്മാ​ർ​ഗി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​വ​ര്‍​ക്ക് ഭീ​ഷ​ണി​യാ​യി നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കു​ന്നു. പ​ത്തു സ്ഥ​ല​ങ്ങ​ളി​ലാ​യി 16 കാ​മ​റ​ക​ളാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്.
പ​ത്തു​ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ സ്ഥാ​പി​ക്കു​ന്ന കാ​മ​റ​ക​ളു​ടെ ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.കാ​മ​റ​ക​ളു​ടെ ക​ണ്‍​ട്രോ​ളിം​ഗ് സ്‌​റ്റേ​ഷ​ന്‍ പ​ഞ്ചാ​യ​ത്തോ​ഫീ​സി​ലെ ഫ്ര​ണ്ട് ഓ​ഫീ​സാ​ണ്. കൂ​ടാ​തെ ടൗ​ണി​ലെ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​ലും ക​ണ്‍​ട്രോ​ളിം​ഗി​ന്‍റെ യൂ​ണി​റ്റും സ്‌​ക്രീ​നും ഉ​ണ്ടാ​കും.
എ​യ്ഡ് പോ​സ്റ്റി​ന് സ​മീ​പം വ​ലി​യ സ്‌​ക്രീ​ന്‍ സ്ഥാ​പി​ക്കു​ക​യും മാ​ലി​ന്യ​ങ്ങ​ള്‍ നി​ക്ഷേ​പി​ക്കു​ന്ന​വ​രു​ടെ ചി​ത്ര​ങ്ങ​ള്‍ സ്‌​ക്രീ​നി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​എ​സ്. പ്ര​കാ​ശ് കു​മാ​ര്‍ പ​റ​ഞ്ഞു. ടൗ​ണി​ലെ പൊ​യ്യാ​നി​ല്‍ ജം​ഗ്ഷ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ വാ​ഹ​ന​ത്തി​ല്‍ വ​ന്നാ​ണ് മാ​ലി​ന്യ​ങ്ങ​ള്‍ നി​ക്ഷേ​പി​ക്കു​ന്ന​ത്. പു​ല​ര്‍​ച്ചെ​യും രാ​ത്രി​യി​ലു​മാ​ണ് അ​ന്യ​സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നു​പോ​ലും വാ​ഹ​ന​ത്തി​ല്‍ ആ​ളു​ക​ള്‍ വ​ന്ന് മാ​ലി​ന്യ​ങ്ങ​ള്‍ നി​ക്ഷേ​പി​ക്കു​ന്ന​ത്. ഇ​ത് ഒ​രു പ​രി​ധി​വ​രെ കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തു​കൊ​ണ്ട് പ​രി​ഹാ​ര​മാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​താ​യി വൈ​സ് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.
സോ​ളാ​ര്‍ എ​ന​ര്‍​ജി ഉ​പ​യോ​ഗി​ച്ചാ​ണ് കാ​മ​റ​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി​യോ​ടെ സ​ര്‍​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​മ്പ​നി​യാ​ണ് കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​ത്. കാ​മ​റ​ക​ളു​ടെ വാ​ര്‍​ഷി​ക അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ന​ട​ത്തു​ന്ന വ്യ​വ​സ്ഥ​യി​ലാ​ണ് പ​ഞ്ചാ​യ​ത്ത് ക​രാ​റി​ല്‍ ഒ​പ്പു​വ​ച്ചി​രി​ക്കു​ന്ന​ത്.
സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡും ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ പ​രി​സ​രം, ച​ന്ത​ക്ക​ട​വ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളെ​ല്ലാം കാ​മ​റ​യു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കും.