നാ​യ ശ​ല്യം വ​ർ​ധി​ച്ചു; ക​ടി​യേ​റ്റു ചി​കി​ത്സ തേ​ടു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു
Thursday, February 20, 2020 10:48 PM IST
പ​ത്ത​നം​തി​ട്ട: തെ​രു​വു​നാ​യ്ക്ക​ൾ അ​ട​ക്കം ജി​ല്ല​യി​ൽ വ​ർ​ധി​ച്ചു​ വ​രു​ന്ന​താ​യി ആ​രോ​ഗ്യ​വ​കു​പ്പ്. ഇ​വ​യു​ടെ ശ​ല്യം മൂ​ലം നാ​യ​യു​ടെ ക​ടി​യേ​റ്റു ചി​കി​ത്സ തേ​ടു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലും വ​ൻ വ​ർ​ധ​ന. പേ ​വി​ഷ​ബാ​ധ​യ്‌​ക്കെ​തി​രെ ന​ല്‍​കു​ന്ന ഐ​ഡി​ആ​ര്‍ വാ​ക്സി​ന്‍ എ​ല്ലാ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും ല​ഭ്യ​മാ​ണ്.

പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​ പ​ത്രി​യി​ല്‍ മാ​ത്രം ഈ ​വ​ര്‍​ഷം 428 പേ​ര്‍​ക്ക് ഐ​ഡി​ആ​ര്‍ വാ​ക്സി​നും 394 പേ​ര്‍​ക്ക് ആ​ന്‍റി റാ​ബീ​സ് സി​റ​വും ന​ല്‍​കി നാ​യ​യു​ടെ ക​ടി മൂ​ലം ഗു​രു​ത​ര മു​റി​വു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ന​ല്‍​കേ​ണ്ട ഇ​ക്വി​ന്‍ ആ​ന്‍റി റാ​ബീ​സ് സി​റം പ്ര​ധാ​ന ആ​ശു​പ​ത്രി​ ക​ളി​ല്‍ മാ​ത്ര​മാ​ണ് സ്റ്റോ​ക്കു​ള​ള​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഇ​തി​ന് ദൗ​ര്‍​ല​ഭ്യം നേ​രി​ട്ട​തി​നെ തു​ട​ര്‍​ന്ന് ആ​ല​പ്പു​ഴ​യി​ല്‍ നി​ന്ന് അ​ടി​യ​ന്ത​ര​മാ​യി 100 ഡോ​സ് വാ​ക്സി​ന്‍ ജി​ല്ല​യി​ല്‍ എ​ത്തി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം) ഡോ.​എ.​എ​ല്‍. ഷീ​ജ അ​റി​യി​ച്ചു.

നാ​യ​യു​ടെ ക​ടി​യേ​റ്റ് ഗു​രു​ത​ര​മാ​യി മു​റി​വേ​ൽ​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​ന്‍റി റാ​ബീ​സ് സി​റ​ത്തി​ന് ക്ഷാ​മം നേ​രി​ട്ട​തെ​ന്നും ഡി​എം​ഒ പ​റ​ഞ്ഞു.