പ്ര​ള​യ ദു​രി​താ​ശ്വാ​സം: ജി​ല്ല​യി​ൽ പൂ​ർ​ത്തി​യാ​യ​ത് 477 വീ​ടു​ക​ൾ
Thursday, February 20, 2020 10:55 PM IST
പ​ത്ത​നം​തി​ട്ട: പ്ര​ള​യാ​ന​ന്ത​ര പു​ന​ര്‍ നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യും സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ ഫ​ണ്ടും ഉ​പ​യോ​ഗി​ച്ച് നി​ര്‍​മി​ക്കു​ന്ന പ്ര​ള​യ ദു​രി​താ​ശ്വാ​സ വീ​ടു​ക​ളു​ടെ നി​ർ​മാ​ണം മാ​ര്‍​ച്ച് 31 ന​കം പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി നൂ​ഹ് നി​ര്‍​ദേ​ശി​ച്ചു. ജി​ല്ല​യി​ല്‍ ഇ​തേ​വ​രെ 477 വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി.

മ​റ്റു ജി​ല്ല​ക​ളെ അ​പേ​ക്ഷി​ച്ച് പ​ത്ത​നം​തി​ട്ട മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​യ്ക്കു​ന്ന​തെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശ്ര​മി​ച്ചാ​ല്‍ എ​ല്ലാ വീ​ടു​ക​ളും പൂ​ര്‍​ത്തി​യാ​ക്കി​യ ജി​ല്ല എ​ന്ന അം​ഗീ​കാ​രം പ​ത്ത​നം​തി​ട്ട ജി​ല്ല​യ്ക്ക് ല​ഭി​ക്കു​മെ​ന്നും അദ്ദേഹം പ​റ​ഞ്ഞു.വീ​ട് നി​ര്‍​മി​ക്കു​ന്ന​തി​നാ​യി ജി​ല്ല​യി​ല്‍ നി​ന്ന് ല​ഭി​ച്ച 694 അ​പേ​ക്ഷ​ക​ളി​ല്‍ നി​ന്നു​മാ​ണ് 477 വീ​ടു​ക​ളു​ടെ നി​ര്‍​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

100 വീ​ടു​ക​ളു​ടെ മേ​ല്‍​ക്കൂ​ര വാ​ര്‍​പ്പും 40 വീ​ടു​ക​ളു​ടെ ലി​ന്‍റ​ല്‍ വാ​ര്‍​പ്പും പൂ​ര്‍​ത്തി​യാ​യി. ഈ ​വീ​ടു​ക​ളു​ടെ നി​ര്‍​മാ​ണം എ​ത്ര​യും വേ​ഗം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. അ​ടി​ത്ത​റ കെ​ട്ടി​യി​ട്ടി​രി​ക്കു​ന്ന 59 വീ​ടു​ക​ളു​ണ്ട്. അ​വ​യു​ടെ പു​രോ​ഗ​തി അ​നു​ദി​നം വി​ല​യി​രു​ത്തി നി​ര്‍​മാ​ണം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു. നാ​ല് ല​ക്ഷം രൂ​പ​യാ​ണ് ഓ​രോ വീ​ടി​നും അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന തു​ക.

മാ​ര്‍​ച്ച് 31 ന​കം 600ല​ധി​കം വീ​ടു​ക​ളു​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ശ്ര​മി​ക്ക​ണ​മെ​ന്നും ഇ​തു സം​ബ​ന്ധി​ച്ച അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു. ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ഗ്രി​ഗ​റി കെ ​ഫി​ലി​പ്പ്, ജി​ല്ല​യി​ലെ ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍, ഡെ​പ്യൂ​ട്ടി ത​ഹ​സീ​ല്‍​ദാ​ര്‍​മാ​ര്‍, വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.