മൂ​ലൂ​ർ ഒ​ഴു​ക്കി​നെ​തി​രെ നീ​ന്തി​യ വ്യ​ക്തി​ത്വം: വീ​ണാ ജോ​ര്‍​ജ് ‌
Friday, February 21, 2020 10:58 PM IST
ഇ​ല​വും​തി​ട്ട: സാ​ഹി​ത്യ​കാ​ര​ന്മാ​ര്‍ നി​ശ​ബ്ദ​രാ​കാ​ന്‍ പാ​ടി​ല്ലെ​ന്ന് വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ പ​റ​ഞ്ഞു.

മൂ​ലൂ​ര്‍ സ്മാ​ര​ക സ​മി​തി​യു​ടെ 34 മ​ത് മൂ​ലൂ​ര്‍ അ​വാ​ര്‍​ഡ് സ​മ​ര്‍​പ്പ​ണം ഇ​ല​വും​തി​ട്ട സ​ര​സ​ക​വി മൂ​ലൂ​ര്‍ സ്മാ​ര​ക​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​എ​ല്‍​എ.

സാ​ഹി​ത്യ​കാ​ര​ന്മാ​ര്‍, എ​ഴു​ത്തു​കാ​ര്‍, ക​ലാ​കാ​ര​ന്മാ​ര്‍ എ​ന്നി​വ​രു​ടെ ഒ​രു ആ​ശ​യ​വും, ഒ​രു വാ​ക്കും നി​ശ​ബ്ദ​മാ​കാ​ന്‍ പാ​ടി​ല്ല.

സാ​ഹി​ത്യ​ത്തി​ല്‍ ഒ​ഴു​ക്കി​നെ​തി​രെ നീ​ന്തി​യ വ്യ​ക്തി​യാ​ണ് സ​ര​സ​ക​വി മൂ​ലൂ​ര്‍. മൂ​ലൂ​രി​ന്‍റെ ക​വി രാ​മാ​യ​ണം ക​വി​ത ഒ​രു പ്ര​വേ​ശ​ന വി​ളം​ബ​ര​മാ​യി​രു​ന്നു.

മൂ​ലൂ​രി​നെ ഓ​ര്‍​ക്കു​മ്പോ​ള്‍ മ​നു​ഷ്യ​ന്‍റെ ഉ​ള്ളി​ല്‍ ഒ​രു സ്വ​യം വി​മ​ര്‍​ശ​നം ആ​വ​ശ്യ​മാ​ണെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.

ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്‌​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​ധ​ര്‍​മ്മ​രാ​ജ് അ​ടാ​ട്ട് 34-ാമ​ത് മൂ​ലൂ​ര്‍ അ​വാ​ര്‍​ഡും പ്ര​ശ​സ്തി​പ​ത്ര​വും വി​നോ​ദ് വൈ​ശാ​ഖി​ക്കും ന​വാ​ഗ​ത ക​വി​ക​ള്‍​ക്കാ​യു​ള്ള ആ​റാ​മ​ത് മൂ​ലൂ​ര്‍ പു​ര​സ്‌​കാ​ര​വും പ്ര​ശ​സ്തി​പ​ത്ര​വും സു​ഭാ​ഷ് കു​ഞ്ഞു​കൃ​ഷ്ണ​നും സ​മ്മാ​നി​ച്ചു.

വി​നോ​ദ് വൈ​ശാ​ഖി​യു​ടെ 'കൈ​ത​മേ​ല്‍​പ​ച്ച​യ്ക്ക് 25001 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും സു​ഭാ​ഷ് കു​ഞ്ഞു​കൃ​ഷ്ണ​ന്‍റെ 'വ​രാ​ന്‍ പോ​കു​ന്ന ഇ​ന്‍​സ്റ്റ​ലേ​ഷ​ന്‍​സ് എ​ന്ന ക​വി​ത​യ്ക്ക് 10001 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വു​മാ​ണ് പു​ര​സ്‌​കാ​ര​മാ​യി ല​ഭി​ച്ച​ത്.

മൂ​ലൂ​ര്‍ സ്മാ​ര​ക സ​മി​തി പ്ര​സി​ഡ​ന്‍റ് പി.​വി. മു​ര​ളീ​ധ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ വി​ധി നി​ര്‍​ണ​യ സ​മി​തി ചെ​യ​ര്‍​മാ​നും സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ അം​ഗ​വു​മാ​യ ഡോ.​കെ.​വി. സു​ധാ​ക​ര​ന്‍, മൂ​ലൂ​ര്‍ സ്മാ​ര​കം പ്ര​സി​ഡ​ന്‍റ് കെ.​സി. രാ​ജ​ഗോ​പാ​ല്‍, മൂ​ലൂ​ര്‍ സ്മാ​ര​കം സെ​ക്ര​ട്ട​റി പ്ര​ഫ.​ഡി.​പ്ര​സാ​ദ്, മൂ​ലൂ​ര്‍ സ്മാ​ര​ക സ​മി​തി പ്ര​സി​ഡ​ന്‍റ് പി.​വി.​മു​ര​ളീ​ധ​ര​ന്‍, മൂ​ലൂ​ര്‍ സ്മാ​ര​ക സ​മി​തി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി. ​വി​നോ​ദ്, കെ.​എ​ന്‍. ശി​വ​രാ​ജ​ന്‍, പി.​ഡി. ബൈ​ജു, ഡോ. ​അ​നു ഹ​രി​ലാ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌