തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യു​ടെ ശ​താ​ബ്ദി: രാ​ത്രി​കാ​ല ഷോ​പ്പിം​ഗി​നു സൗ​ക​ര്യ​മൊ​രു​ക്കി വ്യാ​പാ​രി​ക​ൾ
Saturday, February 22, 2020 10:28 PM IST
തി​രു​വ​ല്ല: ന​ഗ​ര​സ​ഭ​യു​ടെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു നി​റം പ​ക​ർ​ന്ന് രാ​ത്രി​കാ​ല ഷോ​പ്പിം​ഗി​ന് അ​വ​സ​ര​മൊ​രു​ക്കി തി​രു​വ​ല്ല​യി​ലെ വ്യാ​പാ​രി സ​മൂ​ഹം. 24 മു​ത​ൽ മാ​ർ​ച്ച് ഒ​ന്നു​വ​രെ രാ​ത്രി 11 വ​രെ തി​രു​വ​ല്ല​യി​ൽ ക​ട​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും.രാ​ത്രി ഷോ​പ്പിം​ഗി​നൊ​പ്പം ന​ഗ​ര​സ​ഭ ശ​താ​ബ്ദി​യോ​ട​നു​ബ​ന്ധി​ച്ച ക​ലാ​പ​രി​പാ​ടി​ക​ൾ ആ​സ്വ​ദി​ക്കാ​നും സൗ​ക​ര്യ​മു​ണ്ടാ​കും. ന​റു​ക്കെ​ടു​പ്പും സ​മ്മാ​ന​പ​ദ്ധ​തി​ക​ളു​മാ​യി ഷോ​പ്പിം​ഗ് ആ​ഘോ​ഷ​മാ​ക്കാ​നും പ​രി​പാ​ടി​യു​ണ്ട്.

മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ, കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി, സം​സ്ഥാ​ന വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി സം​ഘ​ട​ന​ക​ൾ സം​യു​ക്ത​മാ​യി ശ​താ​ബ്ദി​ഫെ​സ്റ്റി​ന് പി​ന്തു​ണ അ​റി​യി​ച്ചി​ട്ടു​ണ്ട്.പ​ക​ൽ സ​മ​യ​ത്തെ അ​സ​ഹ്യ​മാ​യ ചൂ​ട്, പാ​ർ​ക്കിം​ഗ് പ്ര​ശ്നം, ഗ​താ​ഗ​ത​ക്കു​രു​ക്ക് എ​ന്നി​വ ഒ​ഴി​വാ​ക്കാ​ൻ രാ​ത്രി​കാ​ല ഷോ​പ്പിം​ഗ് ഫെ​സ്റ്റ് സ​ഹാ​യ​ക​ര​മാ​കു​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ പ​ക്ഷം. രാ​ത്രി​കാ​ല വ്യാ​പാ​രോ​ത്സ​വം വി​ജ​യ​ക​ര​മാ​യാ​ൽ തു​ട​ർ​ന്ന് ഓ​ണം, ക്രി​സ്മ​സ്,പു​തു​വ​ത്സ​ര ആ​ഘോ​ഷ​വേ​ള​ക​ളി​ൽ ഇ​തു തു​ട​രാ​നാ​ണ് വ്യാ​പാ​രി​ക​ളു​ടെ തീ​രു​മാ​നം.