കി​സാ​ന്‍​സ​ഭ സം​സ്ഥാ​ന സ​മ്മേ​ള​നം; ക​ര്‍​ഷ​ക മ​ഹാ​സം​ഗ​മം ഇ​ന്ന് അ​ടൂ​രി​ല്‍
Saturday, February 22, 2020 10:30 PM IST
പ​ത്ത​നം​തി​ട്ട: കി​സാ​ന്‍​സ​ഭ 20 -ാം സം​സ്ഥാ​ന സ​മ്മേ​ള​നം ക​ര്‍​ഷ​ക മ​ഹാ​സം​ഗ​മ​ത്തോ​ടെ ഇ​ന്ന് അ​ടൂ​രി​ല്‍ ആ​രം​ഭി​ക്കും. സ​മ്മേ​ള​ന ന​ഗ​റി​ല്‍ ഉ​യ​ര്‍​ത്താ​നു​ള്ള പ​താ​ക, കൊ​ടി​മ​രം ജാ​ഥ​ക​ള്‍ ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് അ​ടു​ര്‍ ഗാ​ന്ധി സ്മൃ​തി മൈ​താ​നി​യി​ല്‍ സം​ഗ​മി​ച്ച് അ​വി​ടെ നി​ന്നും സം​യു​ക്ത​മാ​യി ക​ര്‍​ഷ​ക മ​ഹാ​സം​ഗ​മം ന​ട​ക്കു​ന്ന പ​ന്ത​ളം പി​ആ​ര്‍ ന​ഗ​റി​ല്‍ (പു​തി​യ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ്) എ​ത്തി​ച്ചേ​രു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. തു​ട​ര്‍​ന്ന് ആ​ദ്യ​കാ​ല ക​മ്മ്യൂ​ണി​സ്റ്റ് നേ​താ​വ് വൈ. ​തോ​മ​സ് പ​താ​ക ഉ​യ​ര്‍​ത്തും. ക​ര്‍​ഷ​ക മ​ഹാ​സം​ഗ​മം സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

കി​സാ​ന്‍​സ​ഭ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വേ​ണു​ഗോ​പാ​ല​ന്‍ നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​ഐ​കെ​എ​സ് അ​ഖി​ലേ​ന്ത്യാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​ത്യ​ന്‍ മൊ​കേ​രി, മ​ന്ത്രി​മാ​രാ​യ വി. ​എ​സ്. സു​നി​ല്‍​കു​മാ​ര്‍, കെ. ​രാ​ജു, സി​പി​ഐ സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടീ​വം​ഗം സി ​ദി​വാ​ക​ര​ന്‍ എം​എ​ല്‍​എ, ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും. സ​മ്മേ​ള​ന​ത്തി​ല്‍ പ്രാ​ദേ​ശി​ക സം​ഘാ​ട​ക സ​മി​തി​ക​ള്‍ ന​ട​ത്തി​യ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​നം ന​ല്‍​കും.

24ന് ​രാ​വി​ലെ പ​ത്തി​ന് പ്ര​തി​നി​ധി സ​മ്മേ​ള​നം ന​ട​ക്കു​ന്ന ഇ. ​കെ. പി​ള്ള ന​ഗ​റി​ല്‍ (അ​ടൂ​ര്‍ മ​ര്‍​ത്തോ​മ്മ യൂ​ത്ത് സെ​ന്‍റ​ര്‍) സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ​താ​ക ഉ​യ​ര്‍​ത്തും. പ്ര​തി​നി​ധി സ​മ്മേ​ള​നം എ​ഐ​കെ​എ​സ് ദേ​ശീ​യ സെ​ക്ര​ട്ട​റി അ​തു​ല്‍​കു​മാ​ര്‍ അ​ന്‍​ജാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ന്‍, ബി​കെ​എം​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി. ​കെ. കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.വൈ​കു​ന്നേ​രം 4. 30 ന് ​ഭൂ​പ​രി​ഷ്‌​ക​ര​ണ നി​യ​മ​വും കേ​ര​ള വി​ക​സ​ന​വും സെ​മി​നാ​ര്‍ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​ത്യ​ന്‍ മൊ​കേ​രി മോ​ഡ​റേ​റ്റ​റാ​കും. സി​പി​ഐ സം​സ്ഥാ​ന അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി കെ. ​പ്ര​കാ​ശ് ബാ​ബു വി​ഷ​യം അ​വ​ത​രി​പ്പി​ക്കും. മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ്ലാ​നിം​ഗ് ബോ​ര്‍​ഡം​ഗം കെ. ​എ​ന്‍. ഹ​രി​ലാ​ല്‍, ക​ര്‍​ഷ​ക ബോ​ര്‍​ഡ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ശ്രീ​ലാ​ല്‍ ക​ല്‍​പ്പ​ക​വ​ാടി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

25ന് ​രാ​വി​ലെ പ​ത്തി​ന് പൊ​തു ച​ര്‍​ച്ച ആ​രം​ഭി​ക്കും. തു​ട​ര്‍​ന്ന് ച​ര്‍​ച്ച​യ്ക്കു​ള്ള മ​റു​പ​ടി, പു​തി​യ സം​സ്ഥാ​ന കൗ​ണ്‍​സി​ലി​ലേ​ക്കു​ള്ള തെ​രെ​ഞ്ഞെ​ടു​പ്പ് എ​ന്നി​വ​യോ​ടെ സ​മ്മേ​ള​നം സ​മാ​പി​ക്കും.സ​മ്മേ​ള​നം പൂ​ര്‍​ണ​മാ​യും ഹ​രി​ത ച​ട്ടം പാ​ലി​ച്ചു​കൊ​ണ്ടാ​യി​രി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ കി​സാ​ന്‍​സ​ഭ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വേ​ണു​ഗോ​പാ​ല​ന്‍ നാ​യ​ര്‍, സം​ഘാ​ട​ക സ​മി​തി ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ എ. ​പി. ജ​യ​ന്‍, ചെ​യ​ര്‍​മാ​ന്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ, ജി​ല്ലാ​സെ​ക്ര​ട്ട​റി ജി​ജി ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.