ദേ​ശീ​യ വി​ര​വി​മു​ക്ത​ദി​നാ​ച​ര​ണം: ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ
Sunday, February 23, 2020 10:19 PM IST
പ​ത്ത​നം​തി​ട്ട: ദേ​ശീ​യ വി​ര​വി​മു​ക്ത ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് തി​രു​വ​ല്ല ബാ​ലി​കാ​മ​ഠം ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കും.
തി​രു​വ​ല്ല മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ചെ​റി​യാ​ന്‍ പോ​ള​ച്ചി​റ​യ്ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.അ​ന്നേ​ദി​വ​സം ജി​ല്ല​യി​ല്‍ ഒ​ന്നി​നും 19 നും ​ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള 2,32,295 കു​ട്ടി​ക​ള്‍​ക്ക് ആ​ല്‍​ബ​ന്‍​ഡ​സോ​ള്‍ ഗു​ളി​ക ന​ല്‍​കു​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം) ഡോ. ​എ.​എ​ല്‍. ഷീ​ജ അ​റി​യി​ച്ചു.
ഒ​ന്നി​നും ര​ണ്ടി​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള കു​ട്ടി​ക​ള്‍​ക്ക് അ​ര ഗു​ളി​ക വീ​ത​വും, ര​ണ്ടു മു​ത​ല്‍ 19 വ​രെ​യു​ള്ള​വ​ര്‍​ക്ക് ഒ​രു ഗു​ളി​ക​യു​മാ​ണ് ന​ല്‍​കു​ന്ന​ത്.
ഒ​ന്നി​നും 19 നും ​ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള എ​ല്ലാ​വ​രും ആ​ല്‍​ബ​ന്‍​ഡ​സോ​ള്‍ ഗു​ളി​ക ക​ഴി​ച്ചു എ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ഡി​എം​ഒ അ​ഭ്യ​ര്‍​ഥി​ച്ചു.