തി​രു​വ​ല്ല ന​ഗ​ര​സ​ഭ ശ​താ​ബ്ദി: മാ​ര​ത്ത​ണ്‍ നാ​ളെ
Sunday, February 23, 2020 10:19 PM IST
തി​രു​വ​ല്ല: ന​ഗ​ര​സ​ഭ​യു​ടെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കം കു​റി​ച്ച് നാ​ളെ മാ​ര​ത്ത​ണ്‍ ന​ട​ക്കും.രാ​വി​ലെ ഏ​ഴി​ന് എം​ജി​എം സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ നി​ന്നാ​രം​ഭി​ച്ച് അ​ന്പി​ളി ജം​ഗ്ഷ​ൻ, ഏ​റ​ൻ​കാ​വ്, ശ്രീ​വ​ല്ല​ഭ ക്ഷേ​ത്രം, മാ​ർ​ക്ക​റ്റ് റോ​ഡ്, കു​രി​ശു​ക​വ​ല, മ​ഴു​വ​ങ്ങാ​ട് ബൈ​പാ​സി​ലെ​ത്തി പ​ബ്ലി​ക് സ്റ്റേ​ഡി​യം, റെ​യി​ൽ​വേ ഓ​വ​ർ​ബ്രി​ഡ്ജ്, വൈ​എം​സി​എ ജം​ഗ്ഷ​ൻ, ട്രാ​ഫി​ക് ജം​ഗ്ഷ​ൻ, ദീ​പാ ജം​ഗ്ഷ​നി​ലെ​ത്തി കു​റ്റ​പ്പു​ഴ, മു​ത്തൂ​ർ, മ​ന്നം​ക​ര​ച്ചി​റ വ​ഴി അ​ഞ്ച​ൽ​കു​റ്റി, അ​ന്പി​ളി ജം​ഗ്ഷ​ൻ വ​ഴി തി​രി​കെ എം​ജി​എം ഗ്രൗ​ണ്ടി​ൽ എ​ത്തും. 12 കി​ലോ​മീ​റ്റ​റാ​ണ് മാ​ര​ത്ത​ണ്‍ ദൂ​രം. ആ​ദ്യ മൂ​ന്നു സ്ഥാ​ന​ക്കാ​ർ​ക്ക് കാ​ഷ് അ​വാ​ർ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കും.
മാ​ര​ത്ത​ണ്‍ മ​ത്സ​ര​ത്തി​ന് മെ​ഡി​ക്ക​ൽ, ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ, പോ​ലീ​സ് വ​കു​പ്പു​ക​ളി​ൽ സേ​വ​നം ല​ഭ്യ​മാ​ണ്. നാ​ളെ രാ​വി​ലെ 6.30 വ​രെ ര​ജി​സ്ട്രേ​ഷ​ന് അ​വ​സ​ര​മു​ണ്ടാ​കും.നാ​ളെ വൈ​എം​സി​എ ഹാ​ളി​ൽ ക്വി​സ് മ​ത്സ​ര​ങ്ങ​ളി​ൽ സ്കൂ​ൾ കോ​ള​ജ് ത​ല​ത്തി​ൽ ര​ണ്ടു​പേ​ര​ട​ങ്ങു​ന്ന ടീ​മു​ക​ൾ​ക്ക് മ​ത്സ​രി​ക്കാം.
26ന് ​വൈ​എം​സി​എ ഹാ​ളി​ൽ പ്ര​സം​ഗ​മ​ത്സ​ര​വും ന​ട​ക്കും. വി​ളം​ബ​ര ക​ലാ​ജാ​ഥ 25, 26 തീ​യ​തി​ക​ളി​ൽ ന​ട​ക്കും.
28ന് ​രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ തി​രു​വ​ല്ല എം​ജി​എം സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ വ​ടം​വ​ലി, സേ​ര​ക​ളി മ​ത്സ​ര​ങ്ങ​ൾ. ഒ​ന്നു മു​ത​ൽ മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ൽ ഹാ​ളി​ൽ കാ​ർ​ഷി​ക സെ​മി​നാ​റും വൃ​ക്ഷ​ത്തൈ വി​ത​ര​ണ​വും. 2.30 മു​ത​ൽ വൈ​എം​സി​എ ഹാ​ളി​ൽ പ്ര​വാ​സി സം​ഗ​മം. അ​ഞ്ചി​ന് വി​ളം​ബ​ര ക​ലാ​ജാ​ഥ.
29ന് ​ഉ്ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് എം​ജി​എം സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ സാം​സ്ക്കാ​രി​ക ഘോ​ഷ​യാ​ത്ര ജി​ല്ലാ ക​ള​ക്ട​ർ പി.​ബി.​നൂ​ഹ് ഫ്ളാാ​ഗ് ഓ​ഫ് ചെ​യ്യും. അ​ഞ്ചി​ന് ബ്ലി​ക് സ്റ്റേ​ഡി​യ​ത്തി​ൽ സാം​സ്കാ​രി​ക സ​മ്മേ​ള​നം. മാ​ർ​ച്ച് ഒ​ന്നി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് നാ​ട​ൻ ക​ല​ക​ളും അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ളും ആ​റി​ന് 100വ​നി​ത​ക​ൾ നി​ല​വി​ള​ക്ക് തെ​ളി​ക്കും. തു​ട​ർ​ന്ന് പൊ​തു​സ​മ്മേ​ള​നം പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും. ലാ​സ​ന്ധ്യ ഉ​ദ്ഘാ​ട​നം ച​ല​ച്ചി​ത്ര​താ​രം ജ​യ​റാം നി​ർ​വ​ഹി​ക്കും.