പ​ന്തീ​രാ​യി​രം വ​ഴി​പാ​ട് ന​ട​ത്തി
Sunday, February 23, 2020 10:22 PM IST
തി​രു​വ​ല്ല: ശ്രീ​വ​ല്ല​ഭ​ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നു മു​ന്നോ​ടി​യാ​യു​ള​ള പ്ര​ശ​സ്ത​മാ​യ പ​ന്തീ​രാ​യി​രം വ​ഴി​പാ​ട് ന​ട​ത്തി. തു​ക​ല​ശേ​രി മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ൽ നി​ന്നും രാ​വി​ലെ 7.15-ന് ​പ​ട​റ്റി​പ്പ​ഴ​ങ്ങ​ളു​മാ​യി ഭ​ക്ത​ഘോ​ഷ​യാ​ത്ര പു​റ​പ്പെ​ട്ടു. താ​ല​പ്പൊ​ലി​യും താ​ള​മേ​ള​ങ്ങ​ളും ഗ​ജ​വീ​ര​നും അ​ക​മ്പ​ടി​യാ​യി. ഗോ​വി​ന്ദ​ൻ​കു​ള​ങ്ങ​ര ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ ഘോ​ഷ​യാ​ത്ര എ​ത്തി​യ​പ്പോ​ൾ ശ്രീ​വ​ല്ല​ഭ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​ന് കൊ​ടി​യേ​റ്റി​നു​ള്ള കൊ​ടി​ക്കൂ​റ കൈ​മാ​റ​ൽ ച​ട​ങ്ങ് ന​ട​ത്തി.
പ​ന്തീ​ര​ടി പൂ​ജ​യ്ക്ക് മേ​ൽ​ശാ​ന്തി​മാ​രാ​യ മം​ഗ​ല​ത്തി​ല്ലം നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി​യു​ടെ​യും ശീ​ര​വ​ള്ളി ഇ​ല്ലം എം. ​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി​യു​ടെ​യും മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ശ്രീ​വ​ല്ല​ഭ - സു​ദ​ർ​ശ​ന മൂ​ർ​ത്തി​ക​ൾ​ക്ക് പ​ഴ​ങ്ങ​ൾ നേ​ദി​ച്ചു. 9.30 ന് ​ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ത​യ്യാ​റാ​ക്കി​യ സ്മ​ര​ണി​ക​യു​ടെ പ്ര​കാ​ശ​ന ക​ർ​മം ത​ന്ത്രി അ​ക്കീ​ര​മ​ൺ കാ​ളി​ദാ​സ​ൻ ഭ​ട്ട​തി​രി, പി.​കെ. വി​ഷ്ണു​ന​മ്പൂ​തി​രി​ക്ക് ന​ൽ​കി നി​ർ​വ​ഹി​ച്ചു. ഉ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് വേ​ണു വെ​ള്ളി​യോ​ട്ടി​ല്ലം, സെ​ക്ര​ട്ട​റി ഗോ​പ​കു​മാ​ർ ത​ച്ചാ​ട്ട്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജി​ജീ​ഷ്‌​കു​മാ​ർ, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ പ്ര​കാ​ശ് കോ​വി​ല​കം എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 4.52-നും - 5.35 ​നും മ​ധ്യേ​യു​ള്ള ക​ർ​ക്കി​ട​കം രാ​ശി മു​ഹൂ​ർ​ത്ത​ത്തി​ൽ കൊ​ടി​യേ​റ്റ് ന​ട​ക്കും. മാ​ർ​ച്ച് ആ​റി​ന് പ​ള​ളി​വേ​ട്ട, ഏ​ഴി​ന് ആ​റാ​ട്ട് എ​ന്നി​വ​യാ​ണ് പ്ര​ധാ​ന പ​രി​പാ​ടി​ക​ൾ.