സൗ​ജ​ന്യ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​ന്പ്
Sunday, February 23, 2020 10:22 PM IST
തി​രു​വ​ല്ല: പു​ഷ്പ​ഗി​രി ക​രു​ത​ൽ ര​ണ്ടാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്പി​റ്റ​ലി​ന്‍റെ​യും കാ​യം​കു​ളം മി​സ്പാ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പ​രി​പ്പ​റ ട്രെ​യി​നിം​ഗ് സ്കൂ​ളി​ൽ സൗ​ജ​ന്യ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി.
പ​രി​പ്പ​റ സ്കൂ​ൾ മാ​നേ​ജ​ർ സ​ജി ബേ​ബി ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ശോ​ഭാ സ​തീ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രു​മ​ട​ക്കം മു​ന്നൂ​റോ​ളം പേ​ർ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്തു.
ജ​ന​റ​ൽ മെ​ഡി​സി​ൻ, ഇ​എ​ൻ​റ്റി, കാ​ർ​ഡി​യോ​ള​ജി, ഓ​ർ​ത്തോ, പീ​ഡി​യാ​ട്രി​ക്, ഡെ​ർ​മ​റ്റോ​ള​ജി എ​ന്നി​വ​യാ​യി​രു​ന്നു പ്ര​ധാ​ന പ​രി​ശോ​ധ​നാ വി​ഭാ​ഗ​ങ്ങ​ൾ. പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രോ​ഗ്രാം കോ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ജോ​യ​ൽ സി.​എ​സ്., ജെ​റി​ൻ കെ. ​ജോ​സ് എ​ന്നി​വ​ർ ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കി.