കേ​ര​ള​ഭ​ര​ണ​ത്തെ നി​യ​ന്ത്രി​ക്കു​ന്ന​ത് ച​ങ്ങാ​ത്ത മു​ത​ലാ​ളി​മാ​രെ​ന്ന് ത​ന്പാ​ൻ തോ​മ​സ്
Monday, February 24, 2020 11:04 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള​ത്തി​ൽ സ​മീ​പ​കാ​ല​ത്തു ന​ട​ക്കു​ന്ന ഏ​തു വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു പി​ന്നി​ലും ചി​ല ച​ങ്ങാ​ത്ത മു​ത​ലാ​ളി​മാ​രു​ടെ താ​ത്പ​ര്യ​ങ്ങ​ളാ​ണ് മു​ന്നി​ട്ടു നി​ൽ​ക്കു​ന്ന​തെ​ന്ന് സോ​ഷ്യ​ലി​സ്റ്റ്, ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​വ് ത​ന്പാ​ൻ തോ​മ​സ്. ആ​ദി​വാ​സി, ദ​ളി​ത് മു​ന്നേ​റ്റ സ​മി​തി ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റി​ലേ​ക്ക് ആ​രം​ഭി​ച്ച മാ​ർ​ച്ച് പ​ത്ത​നം​തി​ട്ട​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ് ഭൂ​മി ഭൂ​ര​ഹി​ത​രാ​യ ആ​ദി​വാ​സി, ദ​ളി​ത് വി​ഭാ​ഗ​ങ്ങ​ൾ​ക്കു ന​ൽ​കേ​ണ്ട​തി​നു പ​ക​രം വി​ദേ​ശ വ്യ​വ​സാ​യി​ക്ക് കൈ​മാ​റി റി​യ​ൽ എ​സ്റ്റേ​റ്റ് താ​ത്പ​ര്യം സം​ര​ക്ഷി​ക്കു​ക​യാ​ണ് ഇ​ട​തു സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​തെ​ന്ന് ത​ന്പാ​ൻ തോ​മ​സ് കു​റ്റ​പ്പെ​ടു​ത്തി.സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ശ്രീ​രാ​മ​ൻ കൊ​യ്യോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഏ​ക​ത പ​രി​ഷ​ത്ത് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വ​ട​കോ​ട് മോ​ന​ച്ച​ൻ, ഇ​ന്ത്യ​ൻ സോ​ഷ്യ​ലി​സ്റ്റ് പാ​ർ​ട്ടി സെ​ക്ര​ട്ട​റി സി.​പി. ജോ​ണ്‍, ഗോ​ത്ര​മ​ഹാ​സ​ഭ നേ​താ​വ് ത​ങ്ക​ച്ച​ൻ, വി. ​ര​മേ​ശ​ൻ, കെ.​കെ. കേ​ശ​വ​ൻ, ഷി​ജോ വ​ലി​യ​പ​താ​ൽ, മ​ണി​ലാ​ൽ, ഗം​ഗാ​ധ​ര​ൻ ക​ല്ല​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ന്ന​ലെ റാ​ന്നി​യി​ൽ സ​മാ​പി​ച്ച മാ​ർ​ച്ച് ഇ​ന്നു രാ​വി​ലെ പു​ന​രാ​രം​ഭി​ച്ച് 11ന് ​ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റി​ൽ എ​ത്തും. ‌