ആ​ർ​ട്സ് ഫെ​സ്റ്റ് ‌
Monday, February 24, 2020 11:04 PM IST
‌പ​ത്ത​നം​തി​ട്ട: മു​സ​ലി​യാ​ർ കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് യൂ​ണി​യ​ന്‍റെ ആ​ഭ്യ​മു​ഖ്യ​ത്തി​ൽ 25, 26, 27, തീ​യ​തി​ക​ളി​ൽ അ​നു​ച്ഛേ​ദം 19 എ​ന്ന പേ​രി​ൽ ആ​ർ​ട്സ് ഫെ​സ്റ്റി​വ​ൽ ന​ട​ത്തു​ന്നു.
ഇ​ന്നു രാ​വി​ലെ 11നു ​കോ​ള​ജ് ദി​നാ​ഘോ​ഷം കെ. ​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​സ​ലി​യാ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ പി. ​ഐ. ഷെ​രീ​ഫ് മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കാ​ർ​ട്ടൂ​ണി​സ്റ്റ് ഷാ​ജി മാ​ത്യു​വി​നെ ആ​ദ​രി​ക്കും. പ്രി​സി​പ്പ​ൽ വി​ൽ​സ​ൺ കോ​ശി, ട്ര​സ്റ്റ് പി. ​ഐ. ഹ​ബീ​ബ് മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
നാ​ളെ രാ​വി​ലെ പ​ത്തി​ന് ആ​ർ​ട്സ് ഡേ ​സി​നി​മാ​താ​രം ബി​നീ​ഷ് ബാ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. നി​തി​ൻ കെ. ​ശി​വ, ശ്യാം ​എം.​വ​ള്ളി​ക്കോ​ട് എ​ന്നി​വ​ർ ക​ലാ​പ​രി​പാ​ടി​ക​ൾഅ​വ​ത​രി​പ്പി​ക്കും.
27 നു ​രാ​വി​ലെ 10.30 ന് ​കോ​ള​ജ് യൂ​ണി​യ​ന്‍റെ വി​വി​ധ പ​രി​പാ​ടി​ക​ൾ എ.​എം.​ആ​രി​ഫ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ജി. സൈ​മ​ൺ മു​ഖ്യാ​ഥി​തി​യാ​യി​രി​ക്കും. ‌