ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്ക​ണം ‌
Tuesday, February 25, 2020 11:05 PM IST
‌വെ​ള്ള​യി​ൽ: കൊ​റ്റ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ള​യി​ൽ, ചാ​ന്തോ​ലി പ​ട്ടി​ക​ജാ​തി കോ​ള​നി​ക​ൾ, പു​ല്ലാ​ന്നി​ത്ത​ടം എ​ന്നീ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യി.
ഈ ​പ്ര​ദേ​ശ​ത്തു​ള്ള സാ​ധാ​ര​ണ​ക്കാ​ർ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ൽ അ​മി​ത വി​ല ന​ൽ​കി​യാ​ണ് വെ​ള്ളം കൊ​ണ്ടു​വ​രു​ന്ന​ത്. ഇ​തു വ​ള​രെ​യ​ധി​കം സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യ്ക്ക് കാ​ര​ണ​മാ​കു​ന്ന​തി​നാ​ൽ കു​ടി​വെ​ള്ളം എ​ത്തി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ സ​ത്വ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ​ൻ യൂ​ണി​യ​ൻ ദ​ളി​ത് ലീ​ഗ് കൊ​റ്റ​നാ​ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. കൊ​റ്റ​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ അ​നു​വ​ദി​ച്ച കു​ടി​വെ​ള്ള ശു​ചീ​ക​ര​ണ പ്ലാ​ന്‍റി​ന്‍റെ നി​ർ​മാ​ണം എ​ത്ര​യും വേ​ഗം പൂ​ർ​ത്തീ​ക​രി​ച്ച് എ​ല്ലാ മേ​ഖ​ല​ക​ളി​ലും കു​ടി​വെ​ള്ളം എ​ത്തി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ ഇ​ന്ത്യ​ൻ യൂ​ണി​യ​ൻ ദ​ളി​ത് ലീ​ഗ് കൊ​റ്റ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. കൊ​ച്ചു​രാ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം വി​ജ​യ​ൻ വെ​ള്ള​യി​ൽ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത