കു​ടി​വെ​ള്ള സ്രോ​ത​സു​ക​ൾ വ​റ്റി, വി​ല കൊ​ടു​ത്ത് വെ​ള്ളം വാ​ങ്ങി ജ​നം ‌‌
Tuesday, February 25, 2020 11:05 PM IST
റാ​ന്നി: വ​റ്റി​വ​ര​ണ്ട് ജ​ല​സ്രോ​ത​സു​ക​ളും കി​ണ​റു​ക​ളും. കു​ടി​വെ​ള്ള​ത്തി​നാ​യി ടാ​ങ്ക​ർ വാ​ഹ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ക​യാ​ണ് ജ​നം. അ​ന്ത​രീ​ക്ഷ താ​പ​നി​ല ഉ​യ​ർ​ന്ന​തോ​ടെ നാ​ട്ടി​ലെ കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളെ​ല്ലാം വ​റ്റി​യ നി​ല​യി​ലാ​ണ്.
ചൂ​ടു ക്ര​മാ​തീ​ത​മാ​യി കൂ​ടി​യ​തോ​ടെ മി​ക്ക പ്ര​ദേ​ശ​ങ്ങ​ളും രൂ​ക്ഷ​മാ​യ കു​ടി​നീ​ർ ക്ഷാ​മ​ത്തി​ന്‍റെ പി​ടി​യി​ല​മ​ർ​ന്നു. 80 ശ​ത​മാ​നം കു​ടും​ബ​ങ്ങ​ളും പി​ക്ക​പ്പു​ക​ളി​ലും ടാ​ങ്ക​ർ വാ​ഹ​ന​ങ്ങ​ളി​ലും എ​ത്തു​ന്ന കു​ടി​വെ​ള്ളം ഗു​ണ​മോ അ​ള​വോ പ്ര​ശ്ന​മാ​ക്കാ​തെ വി​ല കൊ​ടു​ത്തു വാ​ങ്ങി​യാ​ണ് ആ​വ​ശ്യം നി​റ​വേ​റ്റു​ന്ന​ത്.
വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന 2000 ലി​റ്റ​ർ ജ​ല​ത്തി​ന് ദൂ​ര​പ​രി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ 600 രൂ​പ മു​ത​ൽ 800, 900 രൂ​പ വ​രെ​യാ​ണ് സാ​ധാ​ര​ണ ഈ​ടാ​ക്കു​ന്ന​ത്. ദൂ​രെ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് അ​തി​ൽ കൂ​ടു​ത​ൽ നി​ര​ക്കാ​ണ് വാ​ങ്ങു​ന്ന​ത്.
പ​ഴ​വ​ങ്ങാ​ടി, അ​ങ്ങാ​ടി, റാ​ന്നി, നാ​റാ​ണം​മൂ​ഴി, വെ​ച്ചൂ​ച്ചി​റ, വ​ട​ശേ​ശി​ക്ക​ര, പെ​രു​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​ല്ലാം ജ​ല​ക്ഷാ​മം അ​തി​രൂ​ക്ഷ​മാ​ണ്. ഏ​റെ സ്ഥ​ല​ങ്ങി​ലും ജ​ല​വി​ത​ര​ണ​ത്തി​നാ​യി ഫ​ല​പ്ര​ദ​മാ​യ പ​ദ്ധ​തി​ക​ളി​ല്ല. പ​ദ്ധ​തി​ക​ളു​ള്ള സ്ഥ​ല​ങ്ങ​ളി​ലാ​ക​ട്ടെ പ​മ്പിം​ഗി​ന് വെ​ള്ള​മി​ല്ലാ​തെ സ്തം​ഭ​നാ​വ​സ്ഥ​യി​ലു​മാ​ണ്.
അ​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ലെ 60 ശ​ത​മാ​നം പ്ര​ദേ​ശ​ങ്ങ​ളി​ലും കു​ടി​വെ​ള്ള​മെ​ത്തി​ച്ചി​രു​ന്ന അ​ങ്ങാ​ടി പ​ദ്ധ​തി സ്തം​ഭ​നാ​വ​സ്ഥ​യി​ലാ​ണ്. റാ​ന്നി വ​ലി​യ പാ​ല​ത്തി​നു താ​ഴെ ന​ദി​യി​ലു​ള്ള പ​ദ്ധ​തി​യു​ടെ കി​ണ​റി​ൽ വെ​ള്ള​മി​ല്ലാ​ത്ത​താ​ണ് കാ​ര​ണം.
ന​ദി​യി​ലെ ജ​ല​വി​താ​നം താ​ഴ്ന്ന് അ​ങ്ങാ​ടി പ​ദ്ധ​തി​യു​ടെ ഗാ​ല​റി​യി​ൽ വെ​ള്ള​മെ​ത്താ​താ​കു​മ്പോ​ൾ ന​ദി​യി​ൽ മ​ണ​ൽ​ച്ചാ​ക്കു​ക​ൾ അ​ടു​ക്കി ഒ​ഴു​ക്കി​ന്‍റെ ഗ​തി തി​രി​ച്ചു വി​ട്ടാ​ണ് പ​ദ്ധ​തി​യു​ടെ കി​ണ​റി​ൽ വെ​ള്ള​മെ​ത്തി​ച്ചി​രു​ന്ന​ത്‌. ഇ​ത്ത​വ​ണ ന​ദി​യി​ലെ ഒ​ഴു​ക്കു തീ​രെ ശോ​ഷി​ച്ച​തോ​ടെ മ​ണ​ൽ​ച്ചാ​ക്ക​ടു​ക്കി പ​ദ്ധ​തി​യി​ൽ വെ​ള്ള​മെ​ത്തി​ക്കാ​നു​ള്ള ശ്ര​മം വി​ജ​യി​ച്ചി​ല്ല.
ര​ണ്ടു ദി​വ​സ​മാ​യി പ​ദ്ധ​തി​യി​ൽ നി​ന്നു​ള്ള വെ​ള്ള​ത്തെ ആ​ശ്ര​യി​ച്ചു വ​ന്ന നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ വ​ല​യു​ക​യാ​ണ്.
നാ​ട്ടി​ൽ ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യ ഈ ​സ​മ​യ​ത്താ​ണ് റ​വ​ന്യു പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ൾ ടാ​ങ്ക​ർ ലോ​റി​ക​ളി​ലും മ​റ്റും ആ​ളു​ക​ൾ​ക്ക് കു​ടി​വെ​ള്ളം എ​ത്തി​ക്കേ​ണ്ട​ത്.
എ​ന്നാ​ൽ ഇ​തു സം​ബ​ന്ധി​ച്ച ആ​ലോ​ച​ന​ക​ളോ അ​റി​യി​പ്പു​ക​ളോ ഇ​തേ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല. ത​ന​തു​ഫ​ണ്ടി​ൽ നി​ന്നു പോ​ലും ഇ​തി​നു പ​ണം ചെ​ല​വ​ഴി​ക്കാ​ൻ മു​ൻ​കൂ​ർ അ​നു​മ​തി വേ​ണം. ടാ​ങ്ക​ർ ലോ​റി​ക​ളി​ൽ വെ​ള്ളം വി​ത​ര​ണം ന​ട​ത്താ​നു​ള്ള അ​നു​മ​തി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കു ന​ൽ​കി​യി​ട്ടു​മി​ല്ല.
മ​ഴ പെ​യ്യാ​ൻ തു​ട​ങ്ങു​ന്ന സ​മ​യ​ത്തു മാ​ത്ര​മാ​ണ് അ​ധി​കാ​രി​ക​ളു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ടാ​ങ്ക​ർ ലോ​റി​ക​ളി​ൽ കു​ടി​വെ​ള്ള​വു​മാ​യി ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ത്തു​ക. ഈ ​സ​മ​യ​ത്ത് വെ​ള്ള​ത്തി​ന് ആ​വ​ശ്യ​ക്കാ​ർ ഉ​ണ്ടാ​കു​ക​യു​മി​ല്ല. മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും കു​ടി​വെ​ള്ള പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ണ്.
പ​രീ​ക്ഷ​യ്ക്കു കു​ട്ടി​ക​ൾ ത​യാ​റെ​ടു​ക്കു​ന്ന ഈ ​സ​മ​യ​ത്ത് പ​ഠി​താ​ക്ക​ളാ​യ കു​ട്ടി​ക​ൾ പോ​ലും ദൂ​രെ സ്ഥ​ല​ങ്ങ​ളി​ൽ കു​ടി​വെ​ള്ള​ത്തി​നാ​യി പോ​കേ​ണ്ട അ​വ​സ്ഥ​യു​ണ്ട്.
അ​ധി​കാ​രി​ക​ൾ അ​നാ​സ്ഥ വെ​ടി​ഞ്ഞ് വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.‌