ന​ഗ​ര​ത്തി​ന് ആ​വേ​ശം പ​ക​ർ​ന്ന് കൂ​ട്ട​യോ​ട്ടം ‌
Wednesday, February 26, 2020 11:06 PM IST
പ​ത്ത​നം​തി​ട്ട: വി​മു​ക്തി ല​ഹ​രി വ​ർ​ജ​ന മി​ഷ​ൻ 90 ദി​ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട പ്ര​സ് ക്ല​ബി​ന്‍റെ​യും എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ​യും ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന സൗ​ഹൃ​ദ ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള കൂ​ട്ട​യോ​ട്ടം ഇ​ന്ന​ലെ ന​ട​ന്നു.
സെ​ന്‍റ് പീ​റ്റേ​ഴ്സ് ജം​ഗ്ഷ​നി​ൽ ജി​ല്ലാ സ്പോ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് കെ.​അ​നി​ൽ​കു​മാ​ർ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.
സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ, കാ​യി​ക​താ​ര​ങ്ങ​ൾ, സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ ഭാ​ര​വാ​ഹി​ക​ൾ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ, ഡോ​ക്ട​ർ​മാ​ർ, രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ അ​ണി​നി​ര​ന്ന കൂ​ട്ട​യോ​ട്ടം മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ൽ സ​മാ​പി​ച്ചു.
സ​മാ​പ​ന യോ​ഗ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ മാ​ത്യൂ​സ് ജോ​ർ​ജ് മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി.
ജ​ന​റ​ൽ ആ​ശു​പ​ത്രി ആ​ർ​എം​ഒ ഡോ.​ആ​ശി​ഷ് മോ​ഹ​ൻ​കു​മാ​ർ, ഫാ.​സാം പി. ​ജോ​ർ​ജ്, പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബോ​ബി ഏ​ബ്ര​ഹാം, സെ​ക്ര​ട്ട​റി ബി​ജു കു​ര്യ​ൻ, എ​ക്സൈ​സ് സി​ഐ കെ. ​മോ​ഹ​ന​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ​മാ​രാ​യ പി.​കെ. ജേ​ക്ക​ബ്, അ​ൻ​സാ​ർ മു​ഹ​മ്മ​ദ്, പ്ര​സ്ക്ല​ബ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി. ​വി​ശാ​ഖ​ൻ, ട്ര​ഷ​റാ​ർ ആ​ർ. അ​ശോ​ക​ൻ, മു​ൻ പ്ര​സി​ഡ​ന്‍റ് സാം ​ചെ​ന്പ​ക​ത്തി​ൽ, മു​ൻ സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം ത​ടി​യൂ​ർ, സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ മു​ൻ പ്ര​സി​ഡ​ന്‍റ് സ​ലിം പി.​ചാ​ക്കോ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ‌