ദീ​ർ​ഘ​ദൂ​ര ബ​സു​ക​ളി​ൽ ര​ണ്ട് ഡ്രൈ​വ​ർ​മാ​രെ നി​യോ​ഗി​ച്ച് കെ​എ​സ്ആ​ർ​ടി​സി മാ​തൃ​ക​യാ​ക​ണം: എ​ൻ​സി​പി ‌
Wednesday, February 26, 2020 11:06 PM IST
‌പ​ത്ത​നം​തി​ട്ട: വ​ർ​ധി​ച്ചു​വ​രു​ന്ന വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ രാ​ത്രി​കാ​ല വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്ക​ണ​മെ​ന്ന് എ​ൻ​സി​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​ത്യൂ​സ് ജോ​ർ​ജ്. കെ​എ​സ്ആ​ർ​ടി​സി​യു​ടെ എ​ല്ലാ ദീ​ർ​ഘ​ദൂ​ര രാ​ത്രി​കാ​ല സ​ർ​വീ​സു​ക​ളി​ലും ര​ണ്ട് ഡ്രൈ​വ​ർ​മാ​രെ നി​യോ​ഗി​ച്ച് മാ​തൃ​ക കാ​ട്ട​ണ​മെ​ന്നും ഇ​ന്നു കൂ​ടു​ന്ന എ​ൻ​സി​പി സം​സ്ഥാ​ന സ​മി​തി​യി​ൽ അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കാ​ൻ സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ സം​ബ​ന്ധി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
അ​ന്ത​ർ സം​സ്ഥാ​ന ബ​സു​ക​ളി​ൽ ഡ്രൈ​വ​ർ​മാ​രെ ഉ​ൾ​പ്പെ​ടെ ക​ർ​ശ​ന പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്ക​ണം. ല​ഹ​രി ഉ​പ​യോ​ഗി​ച്ച​വ​രോ ക്ഷീ​ണി​ത​രാ​യ​വ​രോ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്നു​വെ​ങ്കി​ൽ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്ത​ണം. ഗ​താ​ഗ​ത​വ​കു​പ്പി​നും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗ​ത്തി​നും പോ​ലീ​സി​നും ചു​മ​ത​ല​ക​ൾ ന​ൽ​കി 24 മ​ണി​ക്കൂ​റും നി​രീ​ക്ഷ​ണ​വും പ​രി​ശോ​ധ​ന​യും ഉ​ണ്ടാ​ക​ണം. യാ​ത്രാ, ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളി​ൽ ജി​പി​എ​സ് നി​ർ​ബ​ന്ധ​മാ​ക്ക​ണം. വാ​ഹ​ന​ങ്ങ​ൾ​ക്ക് ഓ​രോ റൂ​ട്ടി​ലും യാ​ത്രാ​സ​മ​യം തീ​രു​മാ​നി​ക്ക​ണം. രാ​ത്രി​കാ​ല വി​ശ്ര​മ​ത്തി​നു ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ൽ സൗ​ക​ര്യം ചെ​യ്യ​ണം. വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്ന ഡ്രൈ​വ​ർ​മാ​രെ സം​ബ​ന്ധി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ യാ​ത്ര​ക്കാ​ർ​ക്ക് ന​ൽ​കു​ക​യും നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യാ​ൽ അ​വ അ​പ്പോ​ൾ​ത​ന്നെ റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ ടി​ക്ക​റ്റു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ അ​ടി​യ​ന്ത​ര സേ​വ​ന​ത്തി​നും പ​രാ​തി​ക്കും ബ​ന്ധ​പ്പെ​ടേ​ണ്ട ന​ന്പ​രു​ക​ൾ രേ​ഖ​പ്പെ​ടു​ത്ത​ണം. ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തു​ക​ൾ കൈ​യ​ട​ക്കി​യു​ള്ള യാ​ത്ര അ​വ​സാ​നി​പ്പി​ക്ക​ണം. ഇ​വ​യു​ടെ അ​മി​ത​ഭാ​ര​ത്തി​നും നി​യ​മ​ലം​ഘ​ന​ത്തി​നും ക​ർ​ശ​ന​പി​ഴ ത​ന്നെ ഈ​ടാ​ക്ക​ണം. സം​സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന വാ​ഹ​ന​പ​രി​ശോ​ധ സീ​റ്റ് ബെ​ൽ​റ്റും ഹെ​ൽ​മ​റ്റും ധ​രി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് അ​റി​യാ​ൻ വേ​ണ്ടി മാ​ത്ര​മാ​ണെ​ന്ന് എ​ൻ​സി​പി നേ​താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി. ദീ​ർ​ഘ​ദൂ​ര വാ​ഹ​ന​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നും ജി​പി​എ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ത​ക​രാ​റി​ലാ​ണെ​ങ്കി​ൽ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്ക​ണ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
സം​സ്ഥാ​ന നി​ർ​വാ​ഹ​ക​സ​മി​തി​യം​ഗം ചെ​റി​യാ​ൻ ജോ​ർ​ജ് ത​ന്പു, നാ​ഷ​ണ​ലി​സ്റ്റ് കി​സാ​ൻ​സ​ഭ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ബി​ൻ തോ​മ​സ്, എ​ൻ​വൈ​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​ബി​ൻ വ​ർ​ഗീ​സ്, ബ്ലോ​ക്ക് പ്രസിഡന്‍റ് ചി ഞ്ചു ജേക്കബ് എന്നിവർ പത്രസ മ്മേളനത്തിൽ പങ്കെടുത്തു.