വി​ക​സ​ന​നി​ധി വി​നി​യോ​ഗം ഉ​റ​പ്പാ​ക്ക​ണം: രാ​ജു ഏ​ബ്ര​ഹാം എം​എ​ല്‍​എ ‌‌
Wednesday, February 26, 2020 11:08 PM IST
റാ​ന്നി: നി​യോ​ജ​ക​മ​ണ്ഡ​ല വി​ക​സ​ന​ത്തി​നു​ള്ള എം​എ​ല്‍​എ പ്ര​ത്യേ​ക വി​ക​സ​ന​ഫ​ണ്ട്, ആ​സ്തി വി​ക​സ​ന ഫ​ണ്ട് എ​ന്നി​വ നൂ​റ് ശ​ത​മാ​നം വി​നി​യോ​ഗി​ക്കു​ന്ന​തി​ന് നി​ര്‍​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കാ​ര്യ​ക്ഷ​മ​മാ​യ ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​ക​ണ​മെ​ന്ന് രാ​ജു എ​ബ്ര​ഹാം എം​എ​ല്‍​എ. പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍, റാ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എം​എ​ല്‍​എ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ന​ട​ത്തു​ന്ന പ​ദ്ധ​തി​ക​ളു​ടെ അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.വി​വി​ധ പ​ദ്ധ​തി​ക​ള്‍​ക്ക് അ​നു​വ​ദി​ച്ച തു​ക ഉ​പ​യോ​ഗി​ച്ചു ന​ട​ത്തി​യ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ നി​ല​വി​ലെ സ്ഥി​തി എം​എ​ല്‍​എ വി​ല​യി​രു​ത്തി. എം​എ​ല്‍​എ​യു​ടെ പ്ര​ത്യേ​ക ആ​സ്തി​വി​ക​സ​ന പ​ദ്ധ​തി പ്ര​കാ​രം 2018-2019 വ​ര്‍​ഷ​ത്തെ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ പ്ര​വൃ​ത്തി​ക​ള്‍​ക്ക് മാ​ര്‍​ച്ച് 31 ന് ​മു​മ്പാ​യി ഭ​ര​ണാ​നു​മ​തി നേ​ട​ണ​മെ​ന്ന് നി​ര്‍​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് എം​എ​ല്‍​എ നി​ര്‍​ദേ​ശം ന​ല്‍​കി. യോ​ഗ​ത്തി​ല്‍ എ​ഡി​സി ജ​ന​റ​ല്‍ വി​മ​ല്‍​രാ​ജ്, വി​വി​ധ വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌