ക​രു​ത​ലു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് ‌
Thursday, March 26, 2020 10:29 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് 19 നേ​രി​ടു​ന്ന ഈ ​സ​മ​യ​ത്തു ഏ​താ​വി​ശ്യ​ങ്ങ​ൾ​ക്കും മു​ന്നി​ട്ടി​റ​ങ്ങി യൂ​ത്ത് കോ​ൺ​ഗ്ര​സ്. ജി​ല്ല​യി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ലും വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കാ​വ​ശ്യ​മാ​യ ഭ​ക്ഷ​ണ​പ്പൊ​തി​ക​ളും ആ​വ​ശ്യ​സാ​ധ​ങ്ങ​ളും എ​ത്തി​ച്ചു ന​ൽ​കു​ന്നു​ണ്ട്. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ഫോ​ണി​ലേ​ക്കു വി​ളി​ക​ൾ വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ മ​രു​ന്നു​ക​ളു​ടെ അ​വ​ശ്യ​ങ്ങ​ൾ​ക്കാ​യാ​ണ് വി​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഓ​പ്പ​റേ​ഷ​ൻ ക​ഴി​ഞ്ഞ​വ​ർ മ​റ്റു രോ​ഗ​ങ്ങ​ളി​ൽ ബു​ദ്ധി​മു​ട്ടു​ന്ന​വ​ർ വീ​ടി​നു വെ​ളി​യി​ൽ ഇ​റ​ങ്ങാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ മ​രു​ന്നു​ക​ൾ എ​ത്തി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ കോ​ളു​ക​ൾ വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. കൃ​ത്യ​സ​മ​യ​ത്തു ത​ന്നെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ അ​വി​ടെ മ​രു​ന്നു​ക​ൾ എ​ത്തി​ച്ചു കൊ​ടു​ത്ത് പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ക​യാ​ണ്. ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് വി​ളി​ക​ൾ വ​രു​ന്നു​ണ്ട് അ​വ​ർ​ക്കും കി​റ്റു​ക​ൾ എ​ത്തി​ച്ചു ന​ൽ​കു​ന്നു​ണ്ട്. ജി​ല്ലാ​അ​തി​ർ​ത്തി​യി​ൽ ജോ​ലി​യി​ൽ ഏ​ർ​പെ​ട്ടി​രി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്മാ​ർ​ക്ക് ഉ​ച്ച​യ്ക്ക് ഭ​ക്ഷ​ണം പൊ​തി​ക​ൾ എ​ത്തി​ച്ചു ന​ൽ​കു​ന്നു​മു​ണ്ട്. യൂ​ത്ത് കെ​യ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് വെ​ച്ചൂ​ച്ചി​റ​യി​ൽ കോ​ല്ല​മു​ള​യി​ൽ സൗ​ജ​ന്യ ആം​ബു​ല​ൻ​സ് സ​ർ​വീ​സും ആ​രം​ഭി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​റ​ന്മു​ള മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ സാ​നി​റ്റൈ​സ​ർ വി​ത​ര​ണ​വും ആ​രം​ഭി​ച്ചു. ജി​ല്ലാ യൂ​ത്ത് കെ​യ​റി​ന്‍റെ കോ​ർ​ഡി​നേ​റ്റ​റാ​യി യൂ​ത്ത് കോ​ണ്ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​എം. പി. ​ഹ​സ​നെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷാ​ഫി പ​റ​മ്പി​ലി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​ജി. ക​ണ്ണ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്കു യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ സ​ജ്ജ​മാ​കു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​ജി. ക​ണ്ണ​ൻ അ​റി​യി​ച്ചു. വി​ളി​ക്കേ​ണ്ട ന​മ്പ​ർ പ​ത്ത​നം​തി​ട്ട 9496109142, ആ​റ​ന്മു​ള 7907936507, കോ​ന്നി 9074712120, അ​ടൂ​ർ 9746091929, റാ​ന്നി 9544001194, തി​രു​വ​ല്ല 9947449867. ‌