‌പു​ല്ലാ​ട്ടെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ക്ഷ​ണം ന​ല്‍​കും ‌
Thursday, March 26, 2020 10:33 PM IST
പു​ല്ലാ​ട്: പു​ല്ലാ​ട്ട് താ​മ​സി​ക്കു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് കോ​യി​പ്രം പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നും ഭ​ക്ഷ​ണം ന​ല്‍​കു​മെ​ന്ന് ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ ടി.​സൗ​ദാ​മി​നി അ​റി​യി​ച്ചു. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഭ​ക്ഷ​ണ​മി​ല്ലെ​ന്ന​റി​ഞ്ഞ് ലേ​ബ​ര്‍ ക​മ്മീ​ഷ​ണ​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം സ്ഥ​ലം​സ​ന്ദ​ര്‍​ശി​ച്ച് ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​ള്ള അ​വ​ശ്യ​വ​സ്തു​ക​ള്‍ ന​ല്‍​കു​ന്ന​തി​ന് കെ​ട്ടി​ട​ഉ​ട​മ​യ്ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍, പോ​ലീ​സ്, പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സ്ഥ​ലം​സ​ന്ദ​ര്‍​ശി​ച്ചു. ബീ​ഹാ​റി​ല്‍ നി​ന്നു​ള്ള 45 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​ണ് പു​ല്ലാ​ട്ടെ കെ​ട്ടി​ട​ത്തി​ല്‍ താ​മ​സി​ക്കു​ന്ന​ത്. ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ ടി. ​സൗ​ദാ​മി​നി, അ​സി​സ്റ്റ​ന്‍റ് ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍​മാ​രാ​യ ടി.​കെ. രേ​ഖ, ജി.​സു​രേ​ഷ്, എം.​എ​സ്. ബി​ജു രാ​ജ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഒ​രു വ്യ​ക്തി പോ​ലും പ​ട്ടി​ണി കി​ട​ക്കു​ന്നി​ല്ലെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ഉ​റ​പ്പ് വ​രു​ത്തു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് മോ​ന്‍​സി കി​ഴ​ക്കേ​ട​ത്ത് അ​റി​യി​ച്ചു. ‌