ആറന്മുള സ്വദേശിക്കു ജില്ലാ ആശുപത്രിയിൽ പനി ചികിത്സ
Thursday, March 26, 2020 10:33 PM IST
പ​ത്ത​നം​തി​ട്ട: ബു​ധ​നാ​ഴ്ച കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച ര​ണ്ടാ​മ​ത്തെ​യാ​ൾ ക​ഴി​ഞ്ഞ 14ന് ​യു​കെ​യി​ൽ നി​ന്നെ​ത്തി​യ 40 കാ​ര​നാ​യ ആ​റ​ന്മു​ള എ​രു​മ​ക്കാ​ട് സ്വ​ദേ​ശി​യാ​ണ്. ല​ണ്ട​നി​ൽ നി​ന്ന് ക​ഴി​ഞ്ഞ 13ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നാ​ണ് ഇ​യാ​ൾ പു​റ​പ്പെ​ടു​ന്ന​ത്.
അ​ബു​ദാ​ബി​യി​ലേ​ക്കു​ള്ള ഫ്ളൈ​റ്റി​ലാ​യി​രു​ന്നു യാ​ത്ര. അ​ബു​ദാ​ബി​യി​ൽ നി​ന്ന് EY 246 ന​ന്പ​ർ ഫ്ളൈ​റ്റി​ൽ 37 സി ​സീ​റ്റി​ലി​രു​ന്ന് 14നു ​പു​ല​ർ​ച്ചെ 2.50ന് ​കൊ​ച്ചി​യി​ലേ​ക്ക് യാ​ത്ര ചെ​യ്തു.14ന് ​രാ​വി​ലെ 8.15ന് ​നെ​ടു​ന്പാ​ശേ​രി​യി​ൽ വി​മാ​ന​മി​റ​ങ്ങി. എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ ഡ്രൈ​വ​റോ​ടൊ​പ്പം ഇ​ടു​ക്കി സ്വ​ദേ​ശി​യാ​യ സ​ഹോ​ദ​രീ​പു​ത്ര​നും വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​രോ​ടൊ​പ്പം ആ​റ​ന്മു​ള​യി​ലേ​ക്ക് തി​രി​ച്ചു. 10.45നും 11​നും ഇ​ട​യി​ൽ കോ​ട്ട​യം തെ​ള്ള​ക​ത്തെ ഹോ​ട്ട​ൽ അ​ന്ന​പൂ​ർ​ണ​യി​ൽ ക​യ​റി ഭ​ക്ഷ​ണം ക​ഴി​ച്ചു.
12ന് ​ആ​റ​ന്മു​ള എ​രു​മ​ക്കാ​ട്ടെ വ​സ​തി​യി​ലെ​ത്തി. പ​നി​യേ തു​ട​ർ​ന്ന് 15ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി.
ര​ജി​സ്ട്രേ​ഷ​ൻ കൗ​ണ്ട​റി​ലും കാ​ഷ്വാ​ലി​റ്റി​യി​ലും ഫാ​ർ​മ​സി​യി​ലും എ​ത്തി​യി​രു​ന്നു. 3.30നാ​ണ് തി​രി​കെ വീ​ട്ടി​ലെ​ത്തി​യ​ത്. വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​കാ​ൻ നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ പു​റ​ത്തേ​ക്ക് പോ​യി​ല്ലെ​ന്ന് പ​റ​യു​ന്നു. 23നു ​വീ​ണ്ടും ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി സ്ര​വം പ​രി​ശോ​ധ​ന​യ്ക്ക് ന​ൽ​കു​ക​യാ​യി​രു​ന്നു. പോ​സി​റ്റീ​വ് ഫ​ലം വ​ന്ന​തോ​ടെ ജ​ന​റ​ൽ ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം ഖ​ത്ത​റി​ൽ നി​ന്നെ​ത്തി രോ​ഗം സ്ഥി​രീ​ക​രി​ച്ച കൊ​ടു​ന്ത​റ സ്വ​ദേ​ശി​യു​ടെ സ​ഞ്ചാ​ര​പ​ഥ​ത്തി​ൽ സ​ന്പ​ർ​ക്ക​മു​ള്ള​വ​രാ​യി അ​ധി​കം പേ​രു​ണ്ടാ​യി​രു​ന്നി​ല്ല. ‌