ആവശ്യക്കാർക്കു ഭക്ഷണമൊരുക്കി സാ​മൂ​ഹി​ക അ​ടു​ക്ക​ള​ക​ൾ
Friday, March 27, 2020 10:33 PM IST
പ​ത്ത​നം​തി​ട്ട:​ കോ​വി​ഡ് 19 ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ലോ​ക്ക് ഡൗ​ണ്‍ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും കു​ടും​ബ​ശ്രീ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ സാ​മൂ​ഹി​ക അ​ടു​ക്ക​ള​ക​ൾ പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങി.

സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സാ​മൂ​ഹ്യ അ​ടു​ക്ക​ള​യി​ൽ നി​ന്നു​ള്ള ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ അ​ർ​ഹ​രാ​യ​വ​ർ​ക്ക് എ​ത്തി​ച്ചു ന​ൽ​കും. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ, പോ​ലീ​സു​കാ​ർ, നി​ർ​ധ​ന​ർ, കി​ട​പ്പു രോ​ഗി​ക​ൾ, വ​യോ​ജ​ന​ങ്ങ​ൾ, നി​രാ​ശ്ര​യ​ർ, അ​ല​ഞ്ഞു ന​ട​ക്കു​ന്ന​വ​ർ, ഒ​റ്റ​പ്പെ​ട്ടു ക​ഴി​യു​ന്ന​വ​ർ എ​ന്നി​വ​ർ​ക്കാ​ണ് ഭ​ക്ഷ​ണം എ​ത്തി​ച്ചു ന​ൽ​കു​ന്ന​ത്.

അ​ടൂ​രി​ൽ

അ​ടൂ​ർ: മ​ണ്ഡ​ല​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ആ​രം​ഭി​ച്ച സാ​മൂ​ഹ്യ അ​ടു​ക്ക​ള​യു​ടെ ഉ​ദ്ഘാ​ട​നം ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. അ​ടൂ​ർ, പ​ന്ത​ളം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ അ​ടു​ക്ക​ള​ക​ളി​ൽ എം​എ​ൽ​എ സ​ന്ദ​ർ​ശ​നം ന​ട​ത്തി. സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശി​ച്ച കൊ​റോ​ണ പ്രോ​ട്ടോ​ക്കോ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ചു​കൊ​ണ്ടാ​ണ് കി​ച്ച​ണ്‍ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

പ​ത്ത​നം​തി​ട്ട​യി​ൽ

പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സാ​മൂ​ഹി​ക അ​ടു​ക്ക​ള പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ന​ഗ​ര​സ​ഭ​യു​ടെ​യും കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണു കി​ച്ച​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. നി​ല​വി​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ലും ക​ള​ക്ട​റേ​റ്റി​ലും ന​ഗ​ര​സ​ഭ ആ​ഹാ​രം എ​ത്തി​ച്ചു ന​ൽ​കു​ന്നു​ണ്ട്.

ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ റോ​സ് ലി​ൻ സ​ന്തോ​ഷ്, ഉ​പാ​ധ്യ​ക്ഷ​ൻ എ.​സ​ഗീ​ർ, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ. ​ജാ​സിം​കു​ട്ടി, സി​ന്ധു അ​നി​ൽ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ പി.​കെ. ജേ​ക്ക​ബ്, റോ​ഷ​ൻ നാ​യ​ർ, പി.​കെ. അ​നീ​ഷ്, പി.​വി. അ​ശോ​ക് കു​മാ​ർ, അ​ൻ​സ​ർ മു​ഹ​മ്മ​ദ്, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എ.​എം. മും​താ​സ്, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ മോ​നി വ​റു​ഗീ​സ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.
ഉ​ച്ച​ഭ​ക്ഷ​ണം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് രാ​വി​ലെ 10.30 ന് ​മു​ന്പ് 0468 2222249 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട്ട് കോ​ണ്‍​ടാ​ക്ട് ന​ന്പ​ർ ഉ​ൾ​പ്പെ​ടെ ബു​ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കോ​ഴ​ഞ്ചേ​രി​യി​ൽ

കോ​ഴ​ഞ്ചേ​രി: വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന പ​ര​സ​ഹാ​യം ഇ​ല്ലാ​ത്ത​വ​ർ​ക്കും വ​ഴി​യോ​ര​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും ഭ​ക്ഷ​ണ​പ്പൊ​തി​ക​ളു​മാ​യി കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്. വാ​ർ​ഡ്അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ർ ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള പ​ട്ടി​ക അ​നു​സ​രി​ച്ച് ത​യാ​റാ​ക്കി​യ ഭ​ക്ഷ​ണം എ​ത്തി​ക്കു​ന്ന​ത്. വ​യോ​ജ​ന​ങ്ങ​ൾ ത​നി​ച്ചു​താ​മ​സി​ക്കു​ന്ന വീ​ടു​ക​ൾ, തൊ​ഴി​ൽ​ന​ഷ്ട​പ്പെ​ട്ട വ​രു​മാ​ന​മി​ല്ലാ​ത്ത​വ​ർ, ആ​ഹാ​രം പാ​ച​കം​ചെ​യ്തു ന​ൽ​കി​യി​രു​ന്ന വീ​ട്ടു​ജോ​ലി​ക്കാ​ർ, കൊ​റോ​ണ​യു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ എ​ത്താ​ൻ ക​ഴി​യാ​ത്ത വീ​ടു​ക​ളി​ലെ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ​ക്കാ​ണു വീ​ട്ടി​ൽ ഭ​ക്ഷ​ണം എ​ത്തി​ച്ചു ന​ൽ​കു​ന്ന​ത്. നി​രാ​ലം​ബ​രാ​യി വ​ഴി​യ​രി​കി​ൽ കാ​ണ​പ്പെ​ടു​ന്ന​വ​ർ​ക്കും ഭ​ക്ഷ​ണം ന​ൽ​കും. സ​ർ​ക്കാ​ർ സൗ​ജ​ന്യ​റേ​ഷ​ൻ വീ​ടു​ക​ളി​ൽ എ​ത്തു​ന്ന​തു​വ​രെ​യാ​ണ് ആ​ഹാ​രം എ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​തെ​ന്ന് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ശ്യാം​മോ​ഹ​ൻ പ​റ​ഞ്ഞു.

കോ​ന്നി നി​യോ​ജ​ക
മ​ണ്ഡ​ല​ത്തി​ൽ

കോ​ന്നി: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും സാ​മൂ​ഹി​ക അ​ടു​ക്ക​ള പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​താ​യി കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ പ​റ​ഞ്ഞു. ഓ​രോ പ​ഞ്ചാ​യ​ത്തി​ലും ഒ​രു പൊ​തു​വാ​യ കേ​ന്ദ്ര​ത്തി​ൽ ഭ​ക്ഷ​ണം പാ​കം ചെ​യ്ത് വോ​ള​ണ്ടി​യ​ർ​മാ​ർ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു ന​ൽ​കും. ഭ​ക്ഷ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ൽ നി​ന്നും വാ​ങ്ങും. സ​ഹാ​യി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​രു​ടെ സ​ഹാ​യ​വും പ​ഞ്ചാ​യ​ത്ത് സ്വീ​ക​രി​ക്കും. ഭ​ക്ഷ​ണം ആ​വ​ശ്യ​മു​ള്ള​വ​ർ ത​ലേ ദി​വ​സ​മോ അ​താ​തു ദി​വ​സം രാ​വി​ലെ​യോ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ അ​റി​യി​ക്ക​ണം.​ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ൽ നി​ന്നും ഭ​ക്ഷ​ണം ല​ഭി​ക്കേ​ണ്ട​വ​ർ പ​ഞ്ചാ​യ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ൽ ന​ൽ​കി​യി​ട്ടു​ള്ള ന​ന്പ​രി​ൽ വി​ളി​ക്ക​ണം. സീ​ത​ത്തോ​ട് 04735258048, ചി​റ്റാ​ർ 04735255225 ,ത​ണ്ണി​ത്തോ​ട് 0468238 2223, കോ​ന്നി 0468 2242 223, മ​ല​യാ​ല​പ്പു​ഴ 0468 2300 223, മൈ​ല​പ്ര 04682222340, പ്ര​മാ​ടം 046 82242215, വ​ള്ളി​ക്കോ​ട് 0468 2350229 , അ​രു​വാ​പ്പു​ലം 0468 2242 357, ക​ല​ഞ്ഞൂ​ർ 04734270363, 9496 042698 , ഏ​നാ​ദി​മം​ഗ​ലം 0473 424 6031.

ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ൽ 18 സാ​മൂ​ഹി​ക അ​ടു​ക്ക​ള

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് 19 വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ലെ ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ൽ 18 സാ​മൂ​ഹി​ക അ​ടു​ക്ക​ള​ക​ൾ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​താ​യി വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ പ​റ​ഞ്ഞു. 800 ൽ ​അ​ധി​കം ആ​ളു​ക​ൾ​ക്കു​ള്ള ഭ​ക്ഷ​ണം ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ൽ ഒ​രു​ക്കു​ന്നു​ണ്ട്. വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന ആ​വ​ശ്യ​ക്കാ​ർ​ക്കും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന​വ​ർ​ക്കു​മു​ള്ള ഭ​ക്ഷ​ണം കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു പാ​ച​കം ചെ​യ്യു​ന്ന​ത്. ആ​റ​ന്മു​ള വി​മാ​ന​ത്താ​വ​ള പ്ര​ദേ​ശ​ത്തു താ​മ​സി​ക്കു​ന്ന 70 പേ​ർ​ക്കും ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്നു​ണ്ട്. പാ​ച​ക​ത്തി​നെ​ത്തു​ന്ന​വ​രെ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യും ശു​ചി​ത്വം പൂ​ർ​ണ​മാ​യി ഉ​റ​പ്പാ​ക്കി​യു​മാ​ണ് പാ​ച​കം. ചി​ല പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റു​മാ​രും കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്നാ​ണു പാ​ച​കം ചെ​യ്യു​ന്ന​ത്. ചി​ല​യി​ട​ങ്ങ​ളി​ൽ കാ​റ്റ​റിം​ഗ് അ​സോ​സി​യേ​ഷ​നു​ക​ൾ സൗ​ജ​ന്യ​മാ​യി ഭ​ക്ഷ​ണം പാ​കം​ചെ​യ്തു ന​ൽ​കു​ന്നു​ണ്ട്. ചി​ല​ർ ഭ​ക്ഷ​ണ​ത്തി​നാ​യു​ള്ള സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി ന​ൽ​കു​ന്നു​ണ്ടെ​ന്നും വീ​ണാ ജോ​ർ​ജ് പ​റ​ഞ്ഞു.

തി​രു​വ​ല്ല മ​ണ്ഡ​ല​ത്തി​ൽ

തി​രു​വ​ല്ല: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും സാ​മൂ​ഹി​ക അ​ടു​ക്ക​ള ഒ​രു​ങ്ങി​യ​താ​യി മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ. മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കി​നു കീ​ഴി​ൽ ജീ​വി​ത ശൈ​ലി രോ​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും മ​റ്റും മ​രു​ന്നു വാ​ങ്ങി​യി​രു​ന്ന രോ​ഗി​ക​ൾ​ക്ക് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ​യും പാ​ലി​യേ​റ്റീ​വ് സൊ​സൈ​റ്റി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വീ​ടു​ക​ളി​ലേ​ക്കു മ​രു​ന്നെ​ത്തി​ക്കു​വാ​നു​ള്ള ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ച​താ​യി എം​എ​ൽ​എ പ​റ​ഞ്ഞു.

നെ​ടു​ന്പ്രം, കു​ന്ന​ന്താ​നം, തി​രു​വ​ല്ല ന​ഗ​ര​സ​ഭ, മ​ല്ല​പ്പ​ള്ളി , ആ​നി​ക്കാ​ട് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ അ​ടു​ക്ക​ള​ക​ളും എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു.

റാ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ

റാ​ന്നി: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ അ​ങ്ങാ​ടി, റാ​ന്നി, വ​ട​ശേ​രി​ക്ക​ര, റാ​ന്നി പെ​രു​നാ​ട്, പ​ഴ​വ​ങ്ങാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ സാ​മൂ​ഹി​ക അ​ടു​ക്ക​ള പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. വാ​ർ​ഡ് മെം​ബ​ർ​മാ​ർ ചെ​യ​ർ​മാ​ൻ​മാ​രാ​യു​ള്ള സ​മി​തി ലി​സ്റ്റു​ക​ൾ ത​യാ​റാ​ക്കി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, കു​ടും​ബ​ശ്രീ സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​ർ എ​ന്നി​വ​ർ​ക്ക് ത​ലേ​ദി​വ​സം ലി​സ്റ്റ് ന​ൽ​ക​ണം. ഭ​ക്ഷ​ണ സൗ​ക​ര്യം ഇ​ല്ലാ​ത്ത​വ​ർ, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ, ഡ്യൂ​ട്ടി​യി​ലു​ള്ള പോ​ലീ​സ് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ് സാ​മൂ​ഹി​ക അ​ടു​ക്ക​ള മു​ഖേ​ന ഭ​ക്ഷ​ണം ന​ൽ​കു​ക. പ​ഞ്ചാ​യ​ത്ത് വാ​ഹ​ന​ങ്ങ​ൾ​ക്കു​പു​റ​മെ മാ​ർ ക്രി​സോ​സ്റ്റം പാ​ലി​യേ​റ്റീ​വ് കെ​യ​ർ, പെ​രു​നാ​ട് സു​ക​ർ​മ ഹെ​ൽ​ത്ത് ഫൗ​ണ്ടേ​ഷ​ൻ തു​ട​ങ്ങി​യ​വ​രു​ടെ വാ​ഹ​ന​ങ്ങ​ളും പ്ര​വ​ർ​ത്ത​ന​ത്തി​ന് സ​ഹാ​യി​ക്കും. രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ, ത​ഹ​സി​ൽ​ദാ​ർ സാ​ജ​ൻ വി. ​കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ വി​വി​ധ​സ്ഥ​ല​ങ്ങ​ളി​ലെ അ​ടു​ക്ക​ള​ക​ൾ സ​ന്ദ​ർ​ശി​ച്ചു.

കോ​ന്നി​യി​ൽ കൈ​ത്താ​ങ്ങ് സ​ഹാ​യ കേ​ന്ദ്രം

കോ​ന്നി: കോ​വി​ഡ് 19 പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യ ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് കൈ​ത്താ​ങ്ങ് എ​ന്ന പേ​രി​ൽ കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ​യു​ടെ ഓ​ഫീ​സ് കേ​ന്ദ്ര​മാ​ക്കി പൊ​തു​ജ​ന സ​ഹാ​യ കേ​ന്ദ്രം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക് 24 മ​ണി​ക്കൂ​റും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും, മ​രു​ന്നു​ക​ളും, പാ​കം ചെ​യ്ത ഭ​ക്ഷ​ണ​വും വാ​ങ്ങി എ​ത്തി​ക്കു​ന്ന​തി​നാ​യി ഈ ​സ​ഹാ​യ കേ​ന്ദ്ര​ത്തി​ലേ​ക്ക് ഫോ​ണ്‍ മു​ഖേ​ന ബ​ന്ധ​പ്പെ​ടാ​നാ​കും.

ഫോ​ണി​ൽ ആ​വ​ശ്യം അ​റി​യി​ച്ചു ക​ഴി​ഞ്ഞാ​ൽ ഒ​രു മ​ണി​ക്കൂ​റി​ന​കം അ​വ​ശ്യ സാ​ധ​ന​ങ്ങ​ളും, ഒൗ​ഷ​ധ​ങ്ങ​ളും, ഭ​ക്ഷ​ണ​വും വീ​ട്ടി​ലെ​ത്തി​ച്ചു ന​ൽ​കും. വോ​ള​ണ്ടി​യ​ർ​മാ​രു​ടെ പ​ക്ക​ൽ ബി​ല്ല​നു​സ​രി​ച്ചു​ള്ള തു​ക ന​ൽ​ക​ണം.