ലോ​ക്ക് ഡൗ​ണ്‍ ലം​ഘ​നം: 326 കേ​സ്, 345 പേ​ർ അ​റ​സ്റ്റി​ൽ
Friday, March 27, 2020 10:33 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് 19 പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ലോ​ക് ഡൗ​ണ്‍ നി​ർ​ദേ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​ത്തി​ന് ജി​ല്ല​യി​ൽ ഇ​ന്ന​ലെ മാ​ത്രം 326 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യേ​ണ്ട​വ​ർ അ​ത് ലം​ഘി​ച്ച​തി​ന് അ​ഞ്ചു കേ​സും എ​ടു​ത്തി​ട്ടു​ണ്ട്.

271 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും 345 പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. വ​രും​ദി​വ​സ​ങ്ങ​ളി​ലും ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ തു​ട​രു​മെ​ന്നും പി​ടി​ച്ചെ​ടു​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ ലോ​ക്ക് ഡൗ​ണ്‍ കാ​ലാ​വ​ധി ക​ഴി​ഞ്ഞു​മാ​ത്ര​മേ തി​രി​കെ ഉ​ട​മ​സ്ഥ​ന് ന​ൽ​കു​ക​യു​ള്ളൂ​വെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ജി. സൈ​മ​ണ്‍ അ​റി​യി​ച്ചു.

ലോ​ക്ക്ഡൗ​ണ്‍, ക്വാ​റ​ന്‍റൈ​ൻ നി​ർ​ദേശ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളും ജി​ല്ലാ​ഭ​ര​ണ​കൂ​ട​വും തു​ട​ർ​ച്ച​യാ​യി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ബോ​ധ​വ​ത്ക​ര​ണ​വും മു​ന്ന​റി​യി​പ്പു​ക​ളും ന​ൽ​കു​ന്പോ​ഴും അ​ത് അ​വ​ഗ​ണി​ച്ച് വാ​ഹ​ന​ങ്ങ​ളു​മാ​യി വ്യ​ക്ത​മാ​യ കാ​ര​ണ​ങ്ങ​ളി​ല്ലാ​തെ പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ക്കെ​തി​രേ​യാ​ണ് ന​ട​പ​ടി. കൂ​ടാ​തെ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​രും വീ​ടു​വി​ട്ട് ചു​റ്റി​ത്തി​രി​യു​ന്ന സാ​ഹ​ച​ര്യ​വും നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ പോ​ലീ​സ് ന​ട​പ​ടി ശ​ക്ത​മാ​യി​തു​ട​രും. ഒ​ന്നി​ല​ധി​കം ത​വ​ണ നി​യ​മ​ലം​ഘ​നം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു.