20 പേ​ര്‍ ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ല്‍, വീ​ടു​ക​ളി​ല്‍ 7873 പേ​ര്‍
Saturday, March 28, 2020 10:59 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് 19 മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന​ലെ ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ല്‍ 20 പേ​ര്‍ ഐ​സൊ​ലേ​ഷ​നി​ല്‍. ഇ​ന്ന​ലെ പു​തു​താ​യി ര​ണ്ടു​പേ​രെ​യാ​ണ് ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​ച്ച​ത്.
പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ഒ​രാ​ളെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഐ​സൊ​ലേ​ഷ​നി​ലേ​ക്കു മാ​റ്റി.

പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ട്ടു​പേ​രും ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ആ​റു പേ​രും അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ മൂ​ന്നു​പേ​രും തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ മൂ​ന്നു​പേ​രു​മാ​ണ് നി​ല​വി​ല്‍ ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ലു​ള്ള​ത്. ഇ​ന്ന​ലെ അ​ഞ്ചു​പേ​രെ ആ​ശു​പ​ത്രി​ക​ളി​ല്‍ നി​ന്നു ഡി​സ്ചാ​ര്‍​ജ് ചെ​യ്തു.കോ​വി​ഡ് ബാ​ധി​ത​രു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട പ്രാ​ഥ​മി​ക പ​ട്ടി​ക​യി​ല്‍ അ​ഞ്ചു​പേ​രെ​യും ദ്വി​തീ​യ സ​മ്പ​ര്‍​ക്ക​ത്തി​ല്‍ 13 പേ​രെ​യും ക​ണ്ടെ​ത്തി

ഇ​ന്ന​ലെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. 7873 പേ​രാ​ണ് നി​ല​വി​ല്‍ വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.
ഇ​വ​രി​ല്‍ 3935 പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്നും 3344 ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു തി​രി​ച്ചെ​ത്തി​യ​വ​രു​മാ​ണ്. മ​റ്റു​ള്ള​വ​ര്‍ കോ​വി​ഡ് ബാ​ധി​ത​രു​മാ​യി നേ​രി​ട്ടോ അ​ല്ലാ​തെ​യോ സ​മ്പ​ര്‍​ക്ക​ത്തി​ല്‍​പെ​ട്ട​വ​രാ​ണ്. നി​ശ്ചി​ത കാ​ലാ​വ​ധി​യി​ല്‍ രോ​ഗ​ല​ക്ഷ​ണം പ്ര​ക​ടി​പ്പി​ക്കാ​ത്ത​വ​രെ നി​രീ​ക്ഷ​ണ​ത്തി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കു​ന്നു​ണ്ട്.

ഇ​ന്ന​ലെ 51 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. നേ​ര​ത്തെ അ​യ​ച്ച സാ​മ്പി​ളു​ക​ളി​ല്‍ 41 എ​ണ്ണ​ത്തി​ന്‍റെ കൂ​ടി നെ​ഗ​റ്റീ​വാ​യി ല​ഭി​ച്ചു. 122 സാ​മ്പി​ളു​ക​ളു​ടെ ഫ​ലം ഇ​നി ല​ഭി​ക്കാ​നു​ണ്ട്. 1152 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ ഇ​ന്ന​ലെ സ്ക്രീ​നിം​ഗി​നു വി​ധേ​യ​രാ​ക്കി. ഇ​വ​രി​ല്‍ ര​ണ്ടു പേ​രെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ ഐ​സൊ​ലേ​ഷ​നി​ലാ​ക്കി.