സാ​മൂ​ഹി​ക അ​ടു​ക്ക​ള​ക​ളി​ലെ ആ​ള്‍​ക്കൂ​ട്ടം ത​ട​യാ​ന്‍ നി​ര്‍​ദേ​ശം
Sunday, March 29, 2020 10:01 PM IST
പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ച സാ​മൂ​ഹി​ക അ​ടു​ക്ക​ള​ക​ളി​ല്‍ ആ​ള്‍​ക്കാ​ര്‍ അ​ന​ധി​കൃ​ത​മാ​യി ക​യ​റു​ന്ന​തു ത​ട​യാ​ന്‍ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ എ​ല്ലാ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ര്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി. ഇ​തി​നാ​യി ക​ണ്‍​ട്രോ​ള്‍ റൂ​മി​ന്‍റെ​യോ അ​താ​ത് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ​യോ സേ​വ​നം വി​നി​യോ​ഗി​ക്ക​ണം. സാ​മൂ​ഹി​ക അ​ടു​ക്ക​ള​ക​ളി​ല്‍ നി​ന്ന് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു ഭ​ക്ഷ​ണം കൊ​ണ്ടു​പോ​കു​ന്ന​വ​രെ വ​ഴി​യി​ല്‍ ത​ട​യ​രു​തെ​ന്നും നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. അ​ടു​ക്ക​ള​ക​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ പേ​രും വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ക്ക​ണ​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.