കൊ​റോ​ണ പ്ര​തി​സ​ന്ധി മ​ഹാ​ത്മ​യെ​യും ബാ​ധി​ച്ചു
Sunday, March 29, 2020 10:03 PM IST
അ​ടൂ​ർ: കോ​വി​ഡ് 19 ഭീ​തി​യും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളും ലോ​ക്ക്ഡൗ​ണും അ​ടൂ​ർ മ​ഹാ​ത്മ ജ​ന​സേ​വ​ന കേ​ന്ദ്ര​ത്തെ സാ​ര​മാ​യി ബാ​ധി​ച്ച​താ​യി ചെ​യ​ർ​മാ​ൻ രാ​ജേ​ഷ് തി​രു​വ​ല്ല. ഫെ​ബ്രു​വ​രി 15 മു​ത​ൽ കൊ​റോ​ണ​വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ​ന്ദ​ർ​ശ​ക​രെ​യും പ്ര​വ​ർ​ത്ത​ക​രെ​യും നി​യ​ന്ത്രി​ക്കു​ക​യും മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.
എ​ന്നാ​ൽ പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ കാ​ലാ​വ​ധി നീ​ണ്ട​തോ​ടെ കേ​ന്ദ്ര​ത്തി​ൽ ക​രു​തി​യി​രു​ന്ന ആ​ഹാ​ര​സാ​ധ​ന​ങ്ങ​ളും മ​രു​ന്നു​ക​ളും നി​ത്യോ​പ​യോ​ഗ സാ​മ​ഗ്രി​ക​ളും തീ​ർ​ന്നു. അ​ടൂ​ർ, കൊ​ടു​മ​ണ്‍ അ​ങ്ങാ​ടി​ക്ക​ൽ, കോ​ഴ​ഞ്ചേ​രി തു​ണ്ട​ഴം എ​ന്നീ സെ​ന്‍റ​റു​ക​ളി​ലാ​യി ഏ​ക​ദേ​ശം മു​ന്നൂ​റോ​ളം വ​യോ​ജ​ന​ങ്ങ​ളും നൂ​റി​ല​ധി​കം പ്ര​വ​ർ​ത്ത​ക​രു​മാ​ണ് ഉ​ള്ള​ത്. ആ​ഹാ​ര​സാ​ധ​ന​ങ്ങ​ൾ, നി​ത്യോ​പ​യോ​ഗ​സാ​ധ​ന​ങ്ങ​ൾ, മ​രു​ന്നു​ക​ൾ, വ​സ്ത്ര​ങ്ങ​ൾ എ​ന്നി​വ അ​ടി​യ​ന്ത​ര​മാ​യി ആ​വ​ശ്യ​മു​ണ്ടെ​ന്ന് ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. ഫോ​ണ്‍: 8606207770, 8606267770.