വൈ​ദ്യു​തി​ബ​ന്ധം വി​ച്ഛേ​ദി​ച്ച​തി​നെ​തി​രേ കേ​സ് ‌
Monday, March 30, 2020 10:07 PM IST
പ​ന്ത​ളം: അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ സ്ഥ​ല​ത്തേ​ക്കു​ള്ള വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച​തി​നു വീ​ട്ടു​ട​മ​സ്ഥ​ക്കെ​തി​രേ പ​ന്ത​ളം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.
പ​ന്ത​ളം മ​ങ്ങാ​രം​തെ​ങ്ങും​ത​റ​യി​ൽ വീ​ട്ടി​ൽ ഫാ​ത്തി​മാ ബീ​വി​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. തു​ട​ർ​ന്ന് ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രും പോ​ലീ​സും ചേ​ർ​ന്ന് വൈ​ദ്യു​തി​ബ​ന്ധം പു​നഃ​സ്ഥാ​പി​ച്ചു. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പ്ര​കാ​രം ഒ​രു മാ​സ​ത്തേ​ക്ക് വാ​ട​ക വാ​ങ്ങ​രു​തെ​ന്ന് നി​ർ​ദേ​ശ​മു​ണ്ട്. ഇ​തി​ന് എ​തി​രാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​ടെ പേ​രി​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ​ഹാ​യ​ത്തി​നാ​യി ഏ​ത് സാ​ഹ​ച​ര്യ​ത്തി​ലും പോ​ലീ​സി​നെ ബ​ന്ധ​പ്പെ​ടാം. എ​ന്നാ​ൽ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. ‌