പ​ത്ത​നം​തി​ട്ട​യി​ൽ കൂ​ടു​ത​ൽ പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് ‌
Tuesday, March 31, 2020 10:08 PM IST
വീ​ടു​ക​ളി​ലു​ള്ള​ത് 8243 പേ​ർ ആ​ശു​പ​ത്രി​ക​ളി​ൽ 13 പേ​ർ ‌‌

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് 19 മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ കൂ​ടു​ത​ൽ​പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു മ​ട​ങ്ങി​വ​ന്ന​വ​രെ കൂ​ടു​ത​ലാ​യി വീ​ടു​ക​ളി​ലെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​തോ​ടെ​യാ​ണ് എ​ണ്ണം വ​ർ​ധി​ച്ച​ത്. ഇ​ന്ന​ല​ത്തെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 8423 പേ​ർ വീ​ടു​ക​ളി​ലും 13 പേ​ർ ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ലു​മാ​യു​ണ്ട്.
നി​സാ​മു​ദ്ദീ​ൻ ത​ബ് ലീ​ഗ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങി​വ​ന്ന 12 പേ​രെ ഇ​ന്ന​ലെ ജി​ല്ല​യി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​വ​രെ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രി​ൽ 415 പേ​ർ രോ​ഗ​ബാ​ധി​ത​രു​മാ​യി നേ​രി​ട്ട് സ​ന്പ​ർ​ക്ക​മു​ണ്ടാ​യി​രു​ന്ന​വ​രും 180 പേ​ർ ദ്വി​തീ​യ സ​ന്പ​ർ​ക്ക​പ​ട്ടി​ക​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രു​മാ​ണ്. വി​ദേ​ശ​ത്തു​നി​ന്നു മ​ട​ങ്ങി​വ​ന്ന 3806 പേ​രും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തി​യ 371 പേ​രു​മാ​ണ് നി​ല​വി​ൽ നി​രീ​ക്ഷ​ണ​പ​ട്ടി​ക​യി​ലു​ള്ള​ത്.
വി​ദേ​ശ​ത്തു​നി​ന്ന് തി​രി​കെ​വ​ന്ന 118 പേ​രെ​യും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ 371 പേ​രെ​യും ഇ​ന്ന​ലെ നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്നു വി​ടു​ത​ൽ ചെ​യ്തു.ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ൽ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി, ജി​ല്ലാ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ഞ്ചു പേ​ർ വീ​ത​വും തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മൂ​ന്നു പേ​രു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.ജി​ല്ല​യി​ൽ നി​ന്നു പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച 27 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം കൂ​ടി നെ​ഗ​റ്റീ​വാ​യി ല​ഭി​ച്ചു.
83 സാ​ന്പി​ളു​ക​ളാ​ണ് ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​തു​ൾ​പ്പെ​ടെ 107 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. 849 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ സ്ക്രീ​നിം​ഗി​നു വി​ധേ​യ​രാ​ക്കി. ഇ​വ​രി​ൽ ഒ​രാ​ൾ​ക്ക് രോ​ഗ​ല​ക്ഷ​ണം ക​ണ്ടെ​ത്തി.
ജി​ല്ല​യു​ടെ അ​തി​രു​ക​ളി​ൽ 142 ടീ​മു​ക​ൾ ഇ​ന്ന​ലെ 5518 യാ​ത്രി​ക​രെ സ്ക്രീ​ൻ ചെ​യ്തു. ഇ​വ​രി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള​ള ഒ​രാ​ളെ ക​ണ്ടെ​ത്തി ഇ​യാ​ളെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ‌‌