പു​ല്ലാ​ട് ച​ന്ത​യി​ല്‍ ഒ​രു​മി​ച്ച് കൂ​ടി​യ ആ​ളു​ക​ളെ പോ​ലീ​സ് എ​ത്തി തി​രി​ച്ച​യ​ച്ചു ‌
Wednesday, April 1, 2020 10:23 PM IST
‌പു​ല്ലാ​ട്: പു​ല്ലാ​ട് ച​ന്ത​യി​ല്‍ സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന​തി​നും വാ​ങ്ങു​ന്ന​തി​നു​മാ​യി ഒ​രു​മി​ച്ചു കൂ​ടി​യ ആ​ളു​ക​ളെ പോ​ലീ​സെ​ത്തി തി​രി​ച്ച​യ​ച്ചു. ലോ​ക്ക് ഡൗ​ണ്‍ നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ഞ്ചു​പേ​രി​ല്‍ കൂ​ടു​ത​ല്‍ കൂ​ട്ടം കൂ​ട​രു​തെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​പ്പു ന​ല്‍​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ആ​ളു​ക​ള്‍ കൂ​ട്ടം കൂ​ടി​യ​ത് പ്ര​ത്യേ​ക സ്‌​ക്വാ​ഡി​ന്‍റെ ശ്ര​ദ്ധ​യി​ല്‍ പെ​ടു​ക​യാ​യി​രു​ന്നു. ഇ​തി​നെ​ത്തു​ട​ര്‍​ന്ന് ജി​ല്ലാ​ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹി​ന്‍റെ ഇ​ട​പെ​ട​ല്‍​മൂ​ലം പോ​ലീ​സ് എ​ത്തി കാ​ര്യ​ഗൗ​ര​വം പ​റ​ഞ്ഞു മ​ന​സി​ലാ​ക്കി ആ​ളു​ക​ളെ തി​രി​ച്ച​യ​ച്ച​ത്. പൊ​തു​ഇ​ട​ങ്ങ​ളി​ല്‍ ആ​ളു​ക​ള്‍ കൂ​ട്ടം​കൂ​ടു​ന്ന​തു ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ജി​ല്ലാ​ഭ​ര​ണ​കൂ​ടം പ്ര​ത്യേ​ക സ്‌​ക്വാ​ഡു​ക​ള്‍ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. തു​ട​ര്‍​ന്നും ഇ​ത്ത​രം സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. ‌