ടെ​ലി കൗ​ണ്‍​സി​ലിം​ഗും ബോ​ധ​വ​ത്ക​ര​ണ​വും ‌
Wednesday, April 1, 2020 10:23 PM IST
പ​ത്ത​നം​തി​ട്ട: ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പി​ലെ ഹ​ലോ ആ​ര്‍ യു ​ഓ​കെ എ​ന്ന പേ​രി​ലു​ള്ള ടെ​ലി കൗ​ണ്‍​സി​ലിം​ഗി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ആ​യു​ര്‍​വേ​ദ​ത്തി​ലെ മാ​ന​സി​ക​രോ​ഗ ചി​കി​ത്സാ വി​ദ​ഗ്ധ​രാ​ണ് ഇ​തു കൈ​കാ​ര്യം​ചെ​യ്യു​ന്ന​ത്. ലോ​ക്ക് ഡൗ​ണ്‍ മൂ​ല​മു​ള​ള മാ​ന​സി​ക സം​ഘ​ര്‍​ഷ​ങ്ങ​ള്‍, മ​ദ്യം ല​ഭി​ക്കാ​ത്ത​തു മൂ​ല​മു​ള​ള പ്ര​ശ്‌​ന​ങ്ങ​ള്‍, രോ​ഗ​ഭീ​തി ഉ​ത്ക​ണ്ഠ എ​ന്നി​വ അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്ക് ടെ​ലി കൗ​ണ്‍​സ​ലിം​ഗ് സം​വി​ധാ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. രാ​വി​ലെ ഒ​ന്പ​തു മു​ത​ല്‍ വൈ​കു​ന്നേ​രം ഒ​ന്പ​തു വ​രെ ഈ ​ന​മ്പ​രു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാം.
9447768336, 9446445872, 9656388960, 9447279036 ആ​യൂ​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലും ടെ​ലി കൗ​ണ്‍​സ​ലിം​ഗ് വി​ഭാ​ഗം പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ‌

അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കി ‌

പ​ത്ത​നം​തി​ട്ട: ലോ​ക്ക് ഡൗ​ണി​ൽ ആ​യ​തി​നേ​ത്തു​ട​ർ​ന്ന് ആ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ കി​ട്ടാ​തെ വി​ഷ​മി​ച്ച ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് ചൈ​ൽ​ഡ് ലൈ​നി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​ജാ​ന്പാ​റ മ​ഞ്ഞ​ത്തോ​ട് ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന 13 ആ​ദി​വാ​സി കു​ടും​ബ​ങ്ങൾക്ക് അവശ്യ സാധനങ്ങൾ ലഭ്യമാക്കി.
പ്ലാ​പ്പ​ള്ളി​യി​ൽ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നു സ​മീ​പ​വും ഏ​ഴ് കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്നു​ണ്ട്.
സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടി. ​സ​ക്കീ​ർ ഹു​സൈ​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ചൈ​ൽ​ഡ് ലൈ​ൻ ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ ഡേ​വി​ഡ് റെ​ജി മാ​ത്യു, ടീം ​മെം​ബ​ർ സി​ജു വ​ർ​ഗീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ത്യാ​വ​ ശ്യ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ചു ന​ല്കി.