പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​ക​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ഇ​ന്ന് ല​ഭി​ച്ചേ​ക്കും ‌
Wednesday, April 1, 2020 10:23 PM IST
പ​ത്ത​നം​തി​ട്ട: നി​സാ​മു​ദ്ദീ​നി​ൽ ന​ട​ന്ന ത​ബ് ലീ​ഗ് സ​മ്മേ​ള​ന​ത്തി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ നി​ന്നു പ​ങ്കെ​ടു​ത്ത​ത് 17 പേ​രെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം. ഇ​വ​രി​ൽ 16 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത ഒ​രാ​ൾ ഡ​ൽ​ഹി​യി​ൽ ത​ന്നെ മ​രി​ച്ചി​രു​ന്നു. മൂ​ന്നു പേ​ർ ഡ​ൽ​ഹി​യി​ൽ ത​ന്നെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.
ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള മ​റ്റു​ള്ള​വ​രെ ക​ണ്ടെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ ഇ​വ​രി​ൽ മൂ​ന്നു​പേ​രെ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ലാ​ക്കി. 10 പേ​ർ ജി​ല്ല​യി​ൽ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​വൈ​ല​ൻ​സ് ടീ​മാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്. ഒ​ന്പ​തു പേ​രു​ടെ സ്ര​വം പ​രി​ശോ​ധ​ന​യ്ക്കാ​യി ആ​ല​പ്പു​ഴ വൈ​റോ​ള​ജി ലാ​ബി​ലേ​ക്ക് അ​യ​ച്ചു.
ചൊ​വ്വാ​ഴ്ച അ​യ​ച്ച സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ഇ​ന്നു ല​ഭി​ച്ചേ​ക്കും. കോ​വി​ഡ് വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹോ​ട്സ്പോ​ട്ടാ​യി മാ​റി​യ പ​ത്ത​നം​തി​ട്ട​യി​ൽ ത​ബ് ലീ​ഗ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രെ സം​ബ​ന്ധി​ച്ച ഫ​ലം എ​ന്താ​കു​മെ​ന്ന​ത് ആ​ശ​ങ്ക​യ്ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ട്. 11 പേ​രെ​യാ​ണ് ചൊ​വ്വാ​ഴ്ച ക​ണ്ടെ​ത്തി​യി​രു​ന്ന​ത്.
ഇ​ന്ന​ലെ ആ​റു പേ​രെ കൂ​ടി തി​രി​ച്ച​റി​ഞ്ഞ് നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ഇ​വ​രു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​വ​രെ കൂ​ടി ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​വും ആ​രം​ഭി​ച്ചു. ത​ബ് ലീ​ഗ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ഡോ.​എം. സ​ലിം ഡ​ൽ​ഹി​യി​ൽ ക​ഴി​ഞ്ഞ 24നു ​രാ​ത്രി മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു.
ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സം​സ്കാ​രം ഡ​ൽ​ഹി​യി​ൽ ത​ന്നെ ന​ട​ന്നു. മ​ര​ണ​ത്തെ സം​ബ​ന്ധി​ച്ച വി​ശ​ദ​വി​വ​ര​ങ്ങ​ൾ തേ​ടി സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പ് ഡ​ൽ​ഹി സ​ർ​ക്കാ​രി​നു ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്.
ഡോ.​സ​ലിം മ​രി​ക്കു​ന്ന ദി​വ​സം ത​ബ് ലീ​ഗ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രി​ൽ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചി​രു​ന്നി​ല്ലെ​ന്ന് പ​റ​യു​ന്നു. ഇ​ക്കാ​ര​ണ​ത്താ​ൽ മ​റ്റു പ​രി​ശോ​ധ​ന​ക​ളു​മു​ണ്ടാ​യി​രു​ന്നി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ഡോ.​സ​ലി​മി​ന്‍റെ മ​ര​ണം കോ​വി​ഡ് ബാ​ധി​ച്ചാ​ണെ​ന്നു പ​റ​യാ​നാ​കി​ല്ല.​
പ​ത്ത​നം​തി​ട്ട ത​ബ് ലീ​ഗ് അ​മീ​റാ​യി​രു​ന്ന ഡോ.​എം.​സ​ലി​മും മ​രു​മ​ക​നും സു​ഹൃ​ത്തും കാ​യം​കു​ള​ത്ത് നി​ന്ന് ട്രെ​യി​ൻ മാ​ർ​ഗം ഡ​ൽ​ഹി​യി​ലേ​ക്ക് പോ​യ​ത് മാ​ർ​ച്ച് ഏ​ഴി​നാ​ണ്. ഒ​ന്പ​തി​ന് അ​വി​ടെ​യ​ത്തി. ഡ​ൽ​ഹി​യി​ൽ നി​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​ലി​ഗ​ഡി​ലേ​ക്കും തി​രി​ച്ച് ഡ​ൽ​ഹി​യി​ലേ​ക്കും ഇ​വ​ർ യാ​ത്ര ചെ​യ്തു​വെ​ന്നാ​ണ് അ​റി​യു​ന്ന​ത്. കേ​ര​ള എ​ക്സ്പ്ര​സ് ട്രെ​യി​ൻ, എ​യ​ർ ഇ​ന്ത്യ , ഇ​ൻ​ഡി​ഗോ വി​മാ​ന​ങ്ങ​ളി​ലാ​ണ് ഇ​വ​ർ യാ​ത്ര ചെ​യ്തി​രി​ക്കു​ന്ന​ത്. ഡോ.​എം.​എ​സ്. ര​ശ്മി, ഡോ.​ന​വീ​ൻ എ​സ്. നാ​യ​ർ എ​ന്നി​വ​രാ​ണ് സ​ർ​വൈ​ല​ൻ​സ് ടീ​മി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ‌