കോവിഡ് 19 - ആ​റു​പേ​ർ കൂ​ടി ആ​ശു​പ​ത്രിയി​ൽ, വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ 8970 പേ​ർ ‌
Wednesday, April 1, 2020 10:23 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ആ​റു​പേ​രെ കൂ​ടി ഇ​ന്ന​ലെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ത​ബ് ലീ​ഗ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു മ​ട​ങ്ങി​വ​ന്ന ഒ​രാ​ളെ കൂ​ടി ഇ​ന്ന​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.
ചൊ​വ്വാ​ഴ്ച ര​ണ്ടു​പേ​രെ ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ലാ​ക്കി​യി​രു​ന്നു. ഇ​വ​രു​ൾ​പ്പെ​ടെ 17 പേ​ർ ഇ​ന്ന​ലെ ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്. ഇ​ന്ന​ലെ ല​ഭി​ച്ച 37 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു. പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഒ​ന്പ​ത്, ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ അ​ഞ്ച്, തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് മൂ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് ഐ​സൊ​ലേ​ഷ​നി​ലു​ള്ള​വ​രു​ടെ എ​ണ്ണം.ജി​ല്ല​യി​ൽ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ 8970 ആ​ണ്. ഇ​വ​രി​ൽ 3644 പേ​ർ വി​ദേ​ശ​ത്തു നി​ന്നു മ​ട​ങ്ങി​വ​ന്ന​വ​രും 4731 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രു​മാ​ണ്.
കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി സ​ന്പ​ർ​ക്ക​മു​ള്ള പ്രാ​ഥ​മി​ക പ​ട്ടി​ക​യി​ലെ 415 പേ​രും ദ്വീ​തീ​യ പ​ട്ടി​ക​യി​ലെ 180 പേ​രും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.
വി​ദേ​ശ​ത്ത് നി​ന്നും തി​രി​ച്ചെ​ത്തി​യ 162 പേ​രെ​യും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും തി​രി​ച്ചെ​ത്തി​യ 506 പേ​രേ​യും നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്നും വി​ടു​ത​ൽ ചെ​യ്തു.
ആ​കെ 8970 പേ​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്ജി​ല്ല​യി​ൽ നി​ന്നും ഇ​ന്ന​ലെ 76 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു.
172 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. 815 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് സ​ക്രീ​നിം​ഗി​നു വി​ധേ​യ​രാ​ക്കി​യ​ത്. ഇ​വ​രി​ൽ ഏ​ഴു​പേ​ർ​ക്ക് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി. ‌

‌ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ വെ​ന്‍റി​ലേ​റ്റ​ർ സ്ഥാ​പി​ച്ചു ‌

‌പ​ത്ത​നം​തി​ട്ട: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യു​ടെ ഫ​ണ്ടി​ൽ നി​ന്നും ല​ഭി​ച്ച തു​ക വി​നി​യോ​ഗി​ച്ച് വെ​ന്‍റി​ലേ​റ്റ​ർ സ്ഥാ​പി​ച്ചു. ഇ​തു കൂ​ടാ​തെ സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​താ ഫ​ണ്ടി​ൽ നി​ന്നും ല​ഭി​ച്ച ഒ​രു വെ​ന്‍റി​ലേ​റ്റ​റും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ‌