‌‌ഞാ​യ​റാ​ഴ്ച​ക​ളി​ൽ ലോ​ക്ക് ഡൗ​ണു​മാ​യി സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ ‌
Friday, April 3, 2020 10:04 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് 19 പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ലോ​ക്ക് ഡൗ​ണ്‍ കാ​ല​യ​ള​വി​ൽ ഞാ​യ​റാ​ഴ്ച​ക​ളി​ൽ ജി​ല്ല​യി​ലെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ അ​ട​ച്ചി​ടു​മെ​ന്ന് സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി അ​റി​യി​ച്ചു. ഒ​രു ക​ട​യി​ൽ​പോ​ലും നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ വി​ല​കൂ​ട്ടി വി​ൽ​ക്കി​ല്ല. ഞാ​യ​റാ​ഴ്ച​ക​ളി​ൽ ക​ട അ​ട​ച്ചി​ടു​ന്ന​തി​ലൂ​ടെ ജ​ന​ങ്ങ​ളെ പു​റ​ത്തി​റ​ക്കാ​തെ കൊ​റോ​ണ​യു​ടെ സ​മൂ​ഹ വ്യാ​പ​ന​ത്തി​ന്‍റെ തോ​ത് ഒ​രു പ​രി​ധി​വ​രെ കു​റ​യ്ക്കാ​നാ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.​നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ തി​ങ്ക​ഴാ​ഴ്ച മു​ത​ൽ ശ​നി​യാ​ഴ്ച വ​രെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭി​ക്കാ​ൻ എ​ല്ലാ സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളും തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ല​ങ്കാ​ർ അ​ഷ്റ​ഫ്, സെ​ക്ര​ട്ട​റി ത​ന്പി സ്പി​ന്നീ​സ്, ട്ര​ഷ​റാ​ർ റോ​ജി ഗോ​ൾ​ഡ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു. ‌