‌ചെ​റു​കി​ട കു​ടി​വെ​ള്ള പ​ദ്ധ​തി ആ​രം​ഭി​ക്കും ‌
Saturday, April 4, 2020 10:37 PM IST
ചു​ങ്ക​പ്പാ​റ: കോ​ട്ടാ​ങ്ങ​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ മ​ല​യോ​ര മേ​ഖ​ല​യും കു​ടി​വെ​ള്ള ക്ഷാ​മം അ​തി​രൂ ക്ഷ​മാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന​തും പാ​റ​ക്കൂട്ട​ങ്ങ​ൾ കാ​ര​ണം കി​ണ​ർ നി​ർ​മിക്കാ​ൻ സാ​ധി​ക്കാ​ത്ത​തു​മാ​യ നി​ർ​മ​ല​പു​രം, നാ​ഗ​പ്പാ​റ, മു​ഴ​യ​മു​ട്ടം പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കാ​ൻ ചെ​റു​കി​ട ജ​ല​വി​ത​ര​ണ പ​ദ്ധ​തി ആ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​രം​ഭി​ച്ചു. ഈ ​പ്ര​ദേ​ശ​ത്തെ നൂ​റി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ കു​ടി​വെ​ള്ള ക്ഷാ​മം മൂ​ലം വ​ള​രെ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്നു.

വ​ർ​ഷ​ത്തി​ൽ പ​കു​തി സ​മ​യ​ങ്ങ​ളി​ലും സ്വ​കാ​ര്യ ടാ​ങ്ക​ർ വാ​ഹ​ന​ങ്ങ​ളി​ൽ കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കു​ന്ന ഇ​വി​ടു​ത്തു​കാ​ർ​ക്ക് മ​ല​മ്പാ​റ മേ​ജ​ർ കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ലെ കു​ന്ന​നോ​ലി​ട​ങ്കി​ൽ നി​ന്നും നി​ർ​മ​ല​പു​രം നാ​ഗ​പ്പാ​റ ഭാ​ഗ​ത്തേ​ക്ക് ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി വി​ത​ര​ണ കു​ഴ​ലു​ക​ൾ ഇ​ട്ട് പൊ​തു ടാ​പ്പു​ക​ൾ സ്ഥാ​പി​ച്ചെ​ങ്കി​ലും കു​ടി​വെ​ള്ളം ല​ഭി​ച്ചി​രു​ന്നി​ല്ല.

നി​ര​വ​ധി ത​വ​ണ ജ​ല​വി​ഭ​വ മ​ന്ത്രി അ​ട​ക്കം ഉ​ദ്യോ​ഗ​സ്ഥ​രെ സ​മീ​പി​ച്ചി​ട്ടും യാ​തൊ​രു​വി​ധ ന​ട​പ​ടി​ക​ളും കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കാ​ൻ ഉ​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സൊ​സൈ​റ്റി രൂ​പീ​ക​രി​ച്ച് കൂ​വപ്ലാ​വ് പ്ര​ദേ​ശ​ത്ത് കു​ളം നി​ർ​മി​ച്ച് ക​രു​വ​ള്ളി​ക്കാ​ട്ട് മ​ല​യി​ൽ ടാ​ങ്ക് സ്ഥാ​പി​ച്ച് നാ​ഗ​പ്പാ​റ, മു​ഴ​യ മു​ട്ടം, നി​ർ​മ​ല​പു​രം, കൂ​വ​പ്ലാ​വ്, അ​ട​ക്ക​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യ​താ​യി വാ​ർ​ഡ് മെം​ബ​ർ ജോ​സി ഇ​ല​ഞ്ഞി​പ്പു​റം പ​റ​ഞ്ഞു.

പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​വും സം​സ്ഥാ​ന ഗ​വ​ൺ​മെ​ന്‍റ് ഫ​ണ്ടും എം​പി, എം​എ​ൽ​എ, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ഫ​ണ്ടു​ക​ളും സു​മ​ന​സു​ക​ളു​ടെ പ​ങ്കാ​ളി​ത്ത​വും ല​ദ്യ​മാ​ക്കു​ന്ന​തി​നും സൊ​സൈ​റ്റി രൂ​പീ​ക​രി​ച്ച് ര​ജി​ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നും അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ർ​ഷം പ​ദ്ധ​തി തു​ട​ങ്ങു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യും മെം​ബ​ർ പ​റ​ഞ്ഞു. ‌