സൗജന്യ റേഷന്‍ പത്തനംതിട്ടയില്‍ പകുതിയോളം പേര്‍ വാങ്ങിയെന്ന് മന്ത്രി
Saturday, April 4, 2020 10:38 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ മൂ​ന്നു​ദി​വ​സം കൊ​ണ്ട് പ​കു​തി​യോ​ളം പേ​ര്‍​ക്ക് റേ​ഷ​ന്‍ വി​ത​ര​ണം ചെ​യ്തു​വെ​ന്ന് മ​ന്ത്രി കെ.​രാ​ജു. ജി​ല്ല​യി​ലെ 3,41,761 റേ​ഷ​ന്‍ കാ​ര്‍​ഡ് ഉ​ട​മ​ക​ളി​ല്‍ 1,66,000 പേ​ര്‍​ക്കാ​ണ് ഇ​തി​നോ​ട​കം റേ​ഷ​ന്‍ വി​ത​ര​ണം ചെ​യ്ത​ത്. 5847 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് അ​ഞ്ചു കി​ലോ വീ​തം അ​രി അ​ല്ലെ​ങ്കി​ല്‍ ആ​ട്ട​യും ഇ​തി​നോ​ട​കം വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്.

ആ​കെ 15,383 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. റേ​ഷ​ന്‍ അ​രി​യു​ടെ അ​ള​വ്, ഗു​ണ​നി​ല​വാ​രം എ​ന്നി​വ സം​ബ​ന്ധി​ച്ച് ചി​ല സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നും ല​ഭി​ച്ച പ​രാ​തി പ​രി​ഹ​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ക​ള​ക്ട​റേ​റ്റി​ല്‍ നി​ന്ന് എം​പി, എം​എ​ല്‍​എ​മാ​ര്‍, ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ധ്യ​ക്ഷ​ന്മാ​ര്‍, വി​വി​ധ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​രു​മാ​യി സൂം ​വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ ജി​ല്ല​യി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​വ​ലോ​ക​നം ചെ​യ്ത​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.17 അ​വ​ശ്യസാ​ധ​ന​ങ്ങ​ള്‍ അ​ട​ങ്ങി​യ ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ള്‍ അ​ടു​ത്ത ആ​ഴ്ച​യോടെ വി​ത​ര​ണം ആ​രം​ഭി​ക്കും.

ജി​ല്ല​യി​ലെ വൃ​ദ്ധ​സ​ദ​ന​ങ്ങ​ള്‍, അ​ഗ​തി മ​ന്ദി​ര​ങ്ങ​ള്‍, അ​നാ​ഥാല​യ​ങ്ങ​ള്‍ എ​ന്നി​വ​ട​ങ്ങ​ളി​ലേ​ക്കു​ള്ള ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ല്‍ നി​ന്നു ല​ഭി​ക്കു​ന്ന ലി​സ്റ്റ് അ​നു​സ​രി​ച്ച് ഉ​ട​ന്‍ വി​ത​ര​ണം ചെ​യ്യും. റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ നി​ശ്ചി​ത അ​ക​ലം പാ​ലി​ച്ചു സാ​ധ​നം വാ​ങ്ങു​ന്ന​തു​പോ​ലെ മ​റ്റു ക​ട​ക​ളി​ലും സാ​ധ​നം വാ​ങ്ങാ​നെ​ത്തു​ന്ന​വ​ര്‍ അ​ക​ലം പാ​ലി​ക്ക​ണം. ആ​ള്‍​ക്കൂ​ട്ടം ഉ​ണ്ടാ​വാ​തെ ശ്ര​ദ്ധി​ക്ക​ണം. ജി​ല്ല​യി​ല്‍ ക​രി​ഞ്ച​ന്ത​യും പൂ​ഴ്ത്തി​വ​യ്പും നി​ല​വി​ല്‍ ഇ​ല്ലെ​ങ്കി​ലും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​തി​നു​ള്ള സാ​ഹ​ച​ര്യം ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം.

സാ​നി​റ്റൈ​സ​ര്‍, മാ​സ്ക്, ഗ്ലൗ​സ് എ​ന്നി​വ​യു​ടെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തും. ജി​വ​ന്‍​ര​ക്ഷാ മ​രു​ന്നു​ക​ളു​ടെ വി​ത​ര​ണ​വും ഉ​റ​പ്പു​വ​രു​ത്താ​ന്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റോ​ട് നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. വെ​ന്‍റിലേ​റ്റ​ര്‍ വാ​ങ്ങു​ന്ന​തി​ന് ആ​ന്‍റോ ആ​ന്‍റണി എം​പി പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ല്‍നി​ന്ന് അ​നു​വ​ദി​ച്ച 1.5 കോ​ടി രൂ​പ​യി​ല്‍നി​ന്ന് ആ​ദ്യ വെ​ന്‍റിലേറ്റ​ര്‍ വാ​ങ്ങി.

മ​റ്റു​ള്ള​വ​യ്ക്ക് ഓ​ര്‍​ഡ​ര്‍ കൊ​ടു​ത്തി​ട്ടു​ണ്ട്. 3000 റാ​പ്പി​ഡ് ടെ​സ്റ്റ് കി​റ്റ്, 1000 പി​പി​ഇ കി​റ്റ് വാ​ങ്ങു​ന്ന​തി​നും എം​പി ഫ​ണ്ടി​ല്‍ നി​ന്ന് തു​ക അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. രാ​ജു ഏ​ബ്ര​ഹാം എം​എ​ല്‍​എ​യു​ടെ ഫ​ണ്ടി​ല്‍ നി​ന്ന് റാ​ന്നി ആ​ശു​പ​ത്രി​യി​ല്‍ വെ​ന്‍റിലേ​റ്റ​റും പി​പി​ഇ കി​റ്റി​നു​ള്ള തു​ക​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

ജി​ല്ല​യി​ല്‍ 63 ക​മ്മ്യു​ണി​റ്റി കി​ച്ച​ണു​ക​ളാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.മ​ന്ത്രി​ക്കൊ​പ്പം ക​ള​ക്ട​റേ​റ്റി​ല്‍ മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ, ജി​ല്ലാ ക​ള​ക്ട​ര്‍ പി. ​ബി. നൂ​ഹ് എ​ന്നി​വ​രും ആ​ന്‍റോ ആന്‍റണി എം​പി, എം​എ​ല്‍​എ​മാ​രാ​യ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍, രാ​ജു ഏ​ബ്ര​ഹാം, വീ​ണാ ജോ​ര്‍​ജ്, കെ.​യു. ജ​നീ​ഷ് കു​മാ​ര്‍, ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ധ്യ​ക്ഷ​ന്മാ​ര്‍, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്തു.