തി​രി​കെ​വ​രു​മെ​ന്നു​റ​ച്ച് തോ​മ​സും മ​റി​യാ​മ്മ​യും
Sunday, April 5, 2020 9:28 PM IST
‌‌പ​ത്ത​നം​തി​ട്ട: യെ​രു​ശ​ലേ​മി​ലേ​ക്കും ക​ഴു​ത​പ്പു​റ​ത്ത് സ​ഞ്ച​രി​ച്ച അ​രു​മ​നാ​ഥ​ന്‍ ത​ങ്ങ​ളെ ജീ​വി​ത​ത്തി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​വ​ന്നി​ല്ലേ. ലോ​ക​ത്തെ മു​ഴു​വ​ന്‍ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​വ​രാ​ന്‍ ഈ ​ഓ​ശാ​ന​യ്ക്കും വി​ശു​ദ്ധ​വാ​ര​ത്തി​നും ക​ഴി​യു​മെ​ന്ന​തി​ല്‍ 94 കാ​ര​നാ​യ തോ​മ​സി​നും 88 കാ​രി​യാ​യ മ​റി​യാ​മ്മ​യ്ക്കും സം​ശ​യ​മി​ല്ല. ‌
കോ​വി​ഡ് 19 രോ​ഗ​ത്തെ വെ​ല്ലു​വി​ളി​ക​ള്‍ വ​യോ​ധി​ക ദ​മ്പ​തി​ക​ളു​ടെ വി​ശ്വാ​സ​ത്തെ​യും ഒ​ട്ടും ത​ള​ര്‍​ത്തി​യി​ട്ടി​ല്ല. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ചി​കി​ത്സ​യ്ക്കു​ശേ​ഷം വീ​ട്ടി​ല്‍ തി​രി​കെ​യെ​ത്തി​യ ഇ​രു​വ​രും ഓ​ശാ​ന ഞാ​യ​റാ​ഴ്ച പ​ള്ളി​യി​ല്‍ പോ​കാ​ന്‍ ക​ഴി​യാ​ത്ത​തി​ന്‍റെ വി​ഷ​മ​ത്തി​ലാ​യി​രു​ന്നു ഇ​ന്ന​ലെ.

ത​ന്‍റെ ഓ​ര്‍​മ​യി​ല്‍ ഓ​ശാ​ന ഞാ​യ​ര്‍ വീ​ട്ടി​ല്‍ ഇ​രി​ക്കു​ന്ന പ​തി​വി​ല്ല. ഇ​ക്കൊ​ല്ലം ഇ​ങ്ങ​നെ​യാ​യി. വ​രും​വ​ര്‍​ഷ​ങ്ങ​ളി​ല്‍ മാ​റ്റ​മു​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് അ​ദ്ദേ​ഹ​ത്തി​നു​ള്ള​ത്. വാ​ര്‍​ധ​ക്യ​ത്തി​ലും കോ​വി​ഡി​നോ​ടു പോ​രാ​ടി ആ​രോ​ഗ്യ കേ​ര​ള​ത്തി​ന് അ​ഭി​മാ​ന​മു​യ​ര്‍​ത്തി​യ ഈ ​വ​യോ​ധി​ക ദ​മ്പ​തി​ക​ള്‍ ത​ങ്ങ​ള്‍​ക്കു ല​ഭി​ച്ച ചി​കി​ത്സ​യ്ക്കും പ​രി​ച​ര​ണ​ത്തി​നു​മെ​ല്ലാം ബ​ന്ധ​പ്പെ​ട്ട​വ​രോ​ട് ന​ന്ദി പ​റ​യു​ക​യാ​ണ്.ഐ​ത്ത​ല പ​ട്ട​യി​ല്‍ തോ​മ​സ് നാ​ട്ടി​ലെ ന​ല്ലൊ​രു ക​ര്‍​ഷ​ക​നാ​യി​രു​ന്നു. ക​ന്നു​കാ​ലി​ക​ളെ വ​ള​ര്‍​ത്തി അ​വ​യി​ല്‍​നി​ന്നു കി​ട്ടു​ന്ന പാ​ലാ​ണു വീ​ട്ടാ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. അ​തി​നാ​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ആ​യി​രു​ന്ന​പ്പോ​ഴും ആ​ഹാ​ര​കാ​ര്യ​ങ്ങ​ളി​ല്‍ തോ​മ​സ് നി​ഷ്‌​ക​ര്‍​ഷ​ത പു​ല​ര്‍​ത്തി​യി​രു​ന്നു. അ​ധ്വാ​ന​ത്തി​ന്‍റെ ത​ഴ​മ്പു​ള്ള ത​ങ്ങ​ളു​ടെ ശ​രീ​ര​ത്തെ കോ​വി​ഡി​നു ത​ള​ര്‍​ത്താ​ന്‍ ക​ഴി​യി​ല്ലെ​ന്ന് അ​വ​ര്‍ പ​റ​യു​ന്നു. മ​രു​ന്നി​നൊ​പ്പം ആ​ഹാ​ര​വും സ്‌​നേ​ഹ​പ​രി​ച​ര​ണ​ങ്ങ​ളും ന​ല്‍​കു​ന്ന​തി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഡോ​ക്ട​ര്‍​മാ​രും ന​ഴ്‌​സു​മാ​രും മ​റ്റു ജീ​വ​ന​ക്കാ​രും യാ​തൊ​രു പി​ശു​ക്കും കാ​ണി​ച്ചി​രു​ന്നി​ല്ലെ​ന്ന് തോ​മ​സും മ​റി​യാ​മ്മ​യും പ​റ​ഞ്ഞു. ‌

തോ​മ​സി​നും ഭാ​ര്യ​യ്ക്കും മ​ക്ക​ളെ ജീ​വ​നാ​യി​രു​ന്നു. മ​ക്ക​ള്‍​ക്കും തി​രി​ച്ചും അ​ങ്ങ​നെ ത​ന്നെ. അ​തി​നാ​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​മ്പോ​ഴും മ​ക്ക​ളെ കാ​ണ​ണ​മെ​ന്നു ദ​മ്പ​തി​ക​ള്‍ വാ​ശി​പി​ടി​ച്ചി​രു​ന്നു. എ​ല്ലാ​വ​രെ​യും വി​ളി​ച്ച​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും നാ​ളെ വ​രു​മെ​ന്നും പ​റ​ഞ്ഞ് ഓ​രോ ദി​വ​സ​വും ന​ഴ്സു​മാ​ര്‍ സാ​ന്ത്വ​നി​പ്പി​ച്ചി​രു​ന്നു. ഒ​ടു​വി​ല്‍ അ​സു​ഖം​മാ​റി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ ആം​ബു​ല​ന്‍​സി​ല്‍ തി​രി​കെ വീ​ട്ടി​ലെ​ത്തി​യ തോ​മ​സും ഭാ​ര്യ​യും ''എ​വി​ടെ ആ​യി​രു​ന്നെ​ടാ ഇ​ത്ര​യും​നാ​ള്‍...'' എ​ന്നു ഇ​റ്റ​ലി​യി​ല്‍ നി​ന്നെ​ത്തി​യ മ​ക​ന്‍ മോ​ന്‍​സി​യോ​ട് ചോ​ദി​ച്ച​പ്പോ​ള്‍ വി​തു​മ്പ​ല്‍ അ​ട​ക്കാ​നാ​യി​ല്ല. മ​ക​നും ഭാ​ര്യ ര​മ​ണി മോ​ന്‍​സി​യും ചെ​റു​മ​ക​ന്‍ റി​ജോ​യും കോ​വി​ഡ് ബാ​ധി​ച്ച് പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന​ത് തോ​മ​സ് അ​റി​ഞ്ഞി​രു​ന്നു. ‌

മ​ക​ന്‍ മോ​ന്‍​സി ഏ​ബ്ര​ഹാം പു​തു​താ​യി പ​ണി​ത വീ​ട്ടി​ലാ​ണു തോ​മ​സും മ​റി​യാ​മ്മ​യും താ​മ​സി​ക്കു​ന്ന​ത്. തൊ​ട്ട​പ്പു​റ​ത്ത് മൂ​ത്ത​മ​ക​ന്‍ ജോ​സ​ഫും ഭാ​ര്യ ഓ​മ​ന​യും താ​മ​സി​ക്കു​ന്നു​ണ്ട്. ചി​കി​ത്സ​യ്ക്കു​ശേ​ഷം അ​വ​രും ഇ​പ്പോ​ള്‍ വി​ശ്ര​മ​ത്തി​ലാ​ണ്. ‌

നാ​ട്ടി​ല്‍ റേ​ഡി​യോ​ള​ജി പ​ഠി​ക്കു​ന്ന​തി​നെ​ത്തി​യ ചെ​റു​മ​ക​ന്‍ റി​ജോ നേ​ര​ത്തെ ക​ഴി​ഞ്ഞി​രു​ന്ന​ത് ഇ​വ​ര്‍​ക്കൊ​പ്പ​മാ​യി​രു​ന്നു. അ​തി​നാ​ല്‍ റി​ജോ​യോ​ട് പ്ര​ത്യേ​ക വാ​ത്സ​ല്യ​വും ഇ​വ​ര്‍​ക്കു​ണ്ട്. ഇ​പ്പോ​ള്‍ മ​രു​ന്നെ​ടു​ത്തു കൊ​ടു​ക്കു​ന്ന​തി​നും കു​ളി​പ്പി​ക്കു​ന്ന​തി​നു​മെ​ല്ലാം തോ​മ​സി​നു റി​ജോ ത​ന്നെ വേ​ണം.

ത​നി​ച്ചു ന​ട​ന്നാ​ല്‍ വീ​ഴു​മോ​യെ​ന്ന ഭ​യ​ത്താ​ല്‍ ഊ​ന്നു​വ​ടി​യും ന​ല്‍​കി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ മ​റി​യാ​മ്മ സ്വ​ന്തം കാ​ര്യ​ങ്ങ​ളെ​ല്ലാം ത​നി​യെ ചെ​യ്യും. ‌