ജി​ല്ലാ സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ അ​വ​ശ്യ സേ​വ​ന​രം​ഗ​ത്ത് ‌
Sunday, April 5, 2020 9:30 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് 19 വ്യാ​പ​ന നി​യ​ന്ത്ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി സ​ഹാ​യ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ജി​ല്ലാ സ്പോ​ര്‍​ട് കൗ​ണ്‍​സി​ലും. ജി​ല്ലാ ഭ​ര​ണ​കൂ​ടം, പോ​ലീ​സ് എ​ന്നി​ങ്ങ​നെ ആ​വ​ശ്യം കൂ​ടു​ത​ലാ​യു​ള്ളി​ട​ങ്ങ​ളി​ല്‍ വോ​ള​ണ്ടി​യേ​ഴ്സി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​ക്കാ​നാ​ണു തീ​രു​മാ​ന​മെ​ന്ന് ജി​ല്ലാ സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ല്‍​കു​മാ​ര്‍ പ​റ​ഞ്ഞു.

പോ​ലീ​സി​നെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി വോ​ള​ണ്ടി​യേ​ഴ്സി​നെ വി​ട്ടു​ന​ല്‍​കാ​ന്‍ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ജി. സൈ​മ​ണി​ന് ക​ത്ത് ന​ല്‍​കി​യ​താ​യും ജി​ല്ലാ സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. ര​ണ്ടു ദി​വ​സ​മാ​യി ക​ള​ക്ട​റേ​റ്റി​ല്‍ ഭ​ക്ഷ​ണ​ക്കി​റ്റു​ക​ള്‍ ഒ​രു​ക്കു​ന്ന​തി​ലും സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ വോ​ള​ണ്ടി​യേ​ഴ്സും പ​ങ്കാ​ളി​ക​ളാ​കു​ന്നു​ണ്ട്. ‌

ജി​ല്ലാ സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ള്‍, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍, അ​ല​ഞ്ഞു​തി​രി​ഞ്ഞു​ന​ട​ക്കു​ന്ന​വ​ര്‍ എ​ന്നി​വ​രു​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍​ക്ക് 200 ഭ​ക്ഷ​ണ​പ്പൊ​തി​വീ​തം എ​ത്തി​ച്ചു​ന​ല്‍​കു​ന്നു​ണ്ട് ഇ​വ​ര്‍. രാ​വും​പ​ക​ലും സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഇ​ള​നീ​ര്‍ ന​ല്‍​കു​ന്നു​മു​ണ്ട് ജി​ല്ലാ സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍.

ഇ​തി​നു​ള്ള ഫ​ണ്ട് ഇ​വ​ര്‍ ക​ണ്ടെ​ത്തു​ന്ന​ത് സ്പോ​ര്‍​ട്സു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യ​ക്തി​ക​ളി​ല്‍ നി​ന്നാ​ണ്. സം​സ്ഥാ​ന സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് ജി​ല്ലാ സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത്. ‌