താ​ലൂ​ക്ക് ആ​ശു​പ​ത്രി ഡോ​ക്ട​ർ​മാ​ർ​ക്ക് എം​എ​ൽ​എ​യു​ടെ അ​ഭി​ന​ന്ദ​നം ‌
Monday, April 6, 2020 10:15 PM IST
റാ​ന്നി: കോ​വി​ഡ് 19 രോ​ഗ​ബാ​ധ​യ്ക്ക് ത​ട​യി​ട്ട് കേ​ര​ള​ത്തെ ജാ​ഗ്ര​ത​യി​ലാ​ക്കി​യ റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രെ രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ ആ​ശു​പ​ത്രി​യി​ലെ​ത്തി അ​ഭി​ന​ന്ദി​ച്ചു. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എം. ശം​ഭു, ഡോ. ​ആ​ന​ന്ദ് എ​ന്നി​വ​രെ​യാ​ണ് എം​എ​ൽ​എ അ​ഭി​ന​ന്ദി​ച്ച​ത്. ഇ​റ്റ​ലി​യി​ൽ നി​ന്നെ​ത്തി​യ​വ​രു​ടെ ബ​ന്ധു​ക്ക​ളി​ൽ രോ​ഗ​ബാ​ധ ക​ണ്ടെ​ത്തു​ന്ന​തി​നു സ​ഹാ​യി​ച്ച​ത് ഇ​വ​രാ​ണ്. രോ​ഗി​ക​ളു​മാ​യി ഇ​ട​പെ​ട്ട​തി​നാ​ൽ ഐ​സൊ​ലേ​ഷ​നിലാ​യി​രു​ന്ന ഡോ. ആ​ന​ന്ദ് ഞാ​യ​റാ​ഴ്ച​യാ​ണ് വീ​ണ്ടും ഡ്യൂ​ട്ടി​ക്ക് എ​ത്തി​യ​ത്. ‌