അ​പ്പ​ർ​കു​ട്ട​നാ​ട് പാ​ട​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​യി വേ​ന​ൽ​മ​ഴ ‌
Monday, April 6, 2020 10:15 PM IST
തി​രു​വ​ല്ല: അ​പ്പ​ർ കു​ട്ട​നാ​ട​ൻ നെ​ൽ ക​ർ​ഷ​ക​രു​ടെ ഇ​ട​നെ​ഞ്ചി​ൽ ഇ​ടി​ത്തീ​യാ​യി ക​ന​ത്ത വേ​ന​ൽ മ​ഴ. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ഒ​രു മ​ണി​ക്കൂ​റി​ലേ​റെ നീ​ണ്ടു നി​ന്ന ശ​ക്ത​മാ​യ മ​ഴ​യി​ൽ ജി​ല്ല​യി​ലെ പ്ര​ധാ​ന നെ​ല്ല​റ​യാ​യ മേ​ഖ​ല​യി​ലെ കൊ​യ്ത്തി​ന് പാ​ക​മാ​യി​രു​ന്ന നെ​ൽ​പ്പാ​ട​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി നെ​ൽ​ച്ചെ​ടി​ക​ൾ കൂ​ട്ട​ത്തോ​ടെ ച​രി​ഞ്ഞു വീ​ണു.

പ്ര​ദേ​ശ​ത്തെ പാ​ട​ശേ​ങ്ങ​ളി​ൽ പ​കു​തി​യി​ലേ​റെ​യും ഇ​നി​യും കൊ​യ്യാ​ൻ ബാ​ക്കി കി​ട​ക്കു​ന്ന വേ​ള​യി​ൽ എ​ത്തി​യ അ​പ്ര​തീ​ക്ഷി​ത വേ​ന​ൽ മ​ഴ​യാ​ണ് ക​ർ​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യി​രി​ക്കു​ന്ന​ത്. വേ​ങ്ങ​ൽ, പേ​രൂ​ർ ക​ണ്ണാ​ട്ട്, വ​ട​വ​ടി എ​ന്നീ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് കൊ​യ്ത്ത് പൂ​ർ​ത്തി​യാ​യി​രി​ക്കു​ന്ന​ത്. കൈ​പ്പു​ഴാ​ക്ക, പാ​ണാ​കേ​രി, പ​ട​വി​ന​കം -എ, ​പെ​രും​തു​രു​ത്തി തെ​ക്ക്, മാ​ന​കേ​രി, അ​ഞ്ച​ടി എ​ന്നീ പാ​ട​ങ്ങ​ളി​ൽ കൊ​യ്ത്ത് യ​ന്ത്രം ഉ​പ​യോ​ഗി​ച്ചു​ള്ള കൊ​യ്ത്ത് പു​രോ​ഗ​മി​ക്കു​ക​യാ​ണ്. 14 പാ​ട​ങ്ങ​ൾ കൂ​ടി കൊ​യ്യാ​ൻ ബാ​ക്കി​യു​ണ്ട്.

ഞാ​യ​റാ​ഴ്ച​ത്തെ മ​ഴ​യി​ൽ പാ​ട​ങ്ങ​ളി​ൽ എ​ല്ലാം ത​ന്നെ അ​ര​യ​ടി​യോ​ളം വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ക​യാ​ണ്. പ്ര​ദേ​ശ​ത്തെ മു​ഴു​വ​ൻ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ​യും കൊ​യ്ത്ത് പൂ​ർ​ണ​മാ​കാ​ൻ ഇ​നി​യും കു​റ​ഞ്ഞ​ത് ര​ണ്ടാ​ഴ്ച​യെ​ങ്കി​ലും വേ​ണ്ടി വ​രും. സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ൽ നി​ന്ന​ട​ക്കം വാ​യ്പ​യെ​ടു​ത്ത് കൃ​ഷി ചെ​യ്യു​ന്ന ക​ർ​ഷ​ക​രാ​ണ് മേ​ഖ​ല​യി​ൽ ഏ​റെ​യു​മു​ള്ള​ത്. കൃ​ഷി നാ​ശം സം​ഭ​വി​ച്ചാ​ൽ ക​ർ​ഷ​ക​ർ വ​ൻ ക​ട​ക്കെ​ണി​യി​ലാ​കു​ന്ന അ​വ​സ്ഥ​യാ​ണ് ഉ​ണ്ടാ​കു​ക​യെ​ന്ന് അ​പ്പ​ർ കു​ട്ട​നാ​ട് നെ​ൽ​ക​ർ​ഷ​ക സം​ഘം പ്ര​സി​ഡ​ന്‍റ് സാം ​ഈ​പ്പ​ൻ പ​റ​ഞ്ഞു. ‌