‌‌കേ​ടു​വ​ന്ന 1000 കി​ലോ മ​ത്സ്യം പി​ടി​കൂ​ടി; ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍ ‌‌
Tuesday, April 7, 2020 10:15 PM IST
‌‌പ​ത്ത​നം​തി​ട്ട: ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ ഏ​നാ​ത്ത് ഏ​ഴാം​മൈ​ലി​ല്‍ 1000 കി​ലോ ചൂ​ര​യി​ന​ത്തി​ല്‍​പ്പെ​ട്ട മ​ത്സ്യം പി​ടി​കൂ​ടി. കു​മ്പ​ഴ ച​ന്ത​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന മ​ത്സ്യം പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ മ​ത്സ്യം മി​നി​ലോ​റി ഉ​ള്‍​പ്പെടെ പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.
മ​ത്സ്യം ന​ശി​പ്പി​ക്കാ​നാ​യി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്കു കൈ​മാ​റി. വാ​ഹ​ന​വും ഡ്രൈ​വ​റെ​യും കൂ​ട്ടാ​ളി​യേ​യും ഏ​നാ​ത്ത് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ച​വ​റ പു​തു​ക്കാ​ട് ആ​ന​ക്കാ​വ​ലി​ല്‍ ശ​ര​ത്ബാ​ബു, പു​തു​ക്കാ​ട് പ​ടി​ഞ്ഞാ​റ്റേ​ത്ത് നാ​ഗ​രു​ന​ട ശ്രീ​കു​മാ​ര്‍ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ‌‌

ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ൽ സ​ഹാ​യ​മെ​ത്തി​ച്ചു ‌

മൂ​ഴി​യാ​ർ: രാ​ജ്യ​ത്ത് കൊ​റോ​ണ വൈ​റ​സ് മൂ​ലം ലോ​ക്ക് ഡൗ​ണി​ൽ ക​ഴി​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, മാ​ർ ബ​സേ​ലി​യോ​സ് ക​ക്കാ​ട് ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​ഴി​യാ​റും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി 30 ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് നി​ത്യോ​പ​യോ​ഗ സാ​ധ​ങ്ങ​ളും, ഭ​ക്ഷ​ണ​ക്കി​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു. കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ​യും സം​ഘ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ ഫാ.​ക്രി​സ്റ്റി തേ​വ​ള്ളി​ൽ നേ​തൃ​ത്വം ന​ൽ​കി. ‌