പ​ന്ത​ള​ത്ത് തെ​രു​വു​നാ​യ എ​ട്ടു​പേ​രെ ക​ടി​ച്ചു
Thursday, May 21, 2020 10:37 PM IST
പ​ന്ത​ളം: പ​ന്ത​ളം ന​ഗ​ര​ത്തി​ൽ പ​രാ​ക്ര​മം ന​ട​ത്തി​യ തെ​രു​വു​നാ​യ എ​ട്ടു പേ​രെ ക​ടി​ച്ചു. സ്ത്രീ​ക​ൾ ഉ​ൽ​പ്പെ​ടെ​യു​ള്ള​വ​രെ നാ​യ ആ​ക്ര​മി​ച്ചു.ബു​ധ​നാ​ഴ്ചവൈ​കു​ന്നേ​രം മു​ത​ൽ ഇ​ന്ന​ലെ ഉ​ച്ച​വ​രെ​യാ​ണ് നാ​യ വ​ഴി​യാ​ത്ര​ക്കാ​രെ ആ​ക്ര​മി​ച്ച​ത്. ന​ഗ​ര​ത്തെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യ നാ​യ​യെ പി​ന്നീ​ട് ക​ട​യ്ക്കാ​ട് നാ​ട്ടു​കാ​ർ ത​ല്ലി​ക്കൊ​ന്നു. നാ​യ​യു​ടെ ക​ടി​യേ​റ്റ​ർ പ​ന്ത​ള​ത്തും അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലു​മാ​യി ചി​കി​ത്സ തേ​ടി.