ക്വാ​റ​ന്‍റൈ​നിൽ ക​ഴി​യു​ന്ന​യാ​ൾ​ക്ക് ക​ഞ്ചാ​വ് എ​ത്തി​ച്ച​യാ​ൾ​ക്കെ​തി​രേ കേ​സ്
Friday, May 22, 2020 10:32 PM IST
അ​ടൂ​ർ: മൂ​ന്ന് ദി​വ​സം മു​ന്പ് ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നും നാ​ട്ടി​ലെ​ത്തി സ​ർ​ക്കാ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ യു​വാ​വി​ന് ഹ​ൽ​വ​യ്ക്ക​ക​ത്തു വ​ച്ച് ക​ഞ്ചാ​വ് എ​ത്തി​ച്ച സം​ഭ​വ​ത്തി​ൽ സു​ഹൃ​ത്തി​നെ​തി​രേ കേ​സ്.

അ​ടൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ബോ​യ്​സ് ഹൈ​സ്കൂ​ളി​നു സ​മീ​പ​മു​ള്ള കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ലാ​ണ് ആ​ന​യ​ടി സ്വ​ദേ​ശി​യാ​യ ആ​ൾ​ക്ക് ക​ഞ്ചാ​വ് എ​ത്തി​ച്ച​ത്. ഇ​യാ​ൾ​ക്ക് ല​ഘു​ഭ​ക്ഷ​ണ​വു​മാ​യി വ​ന്ന സു​ഹൃ​ത്ത് ഇ​ത് സ്ഥാ​പ​ന​ത്തി​ലു​ള്ള വോ​ള​ണ്ടി​യ​ർ​മാ​രെ ഏ​ല്പി​ച്ചു. സം​ശ​യം തോ​ന്നി​യ വോ​ള​ണ്ടി​യ​ർ​മാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ല​ഹ​രി​വ​സ്തു ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി ക​ഞ്ചാ​വ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ ആ​ന​യ​ടി വ​യ്യാ​ങ്ക​ര സ്വ​ദേ​ശി വി​നോ​ദി​നെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.