പത്തനംതിട്ട ജി​ല്ല​യി​ൽ ഡെ​ങ്കി 197, എ​ലി​പ്പ​നി 75 : പ​നിബാ​ധി​ത​രു​ടെ എ​ണ്ണ​വും കൂ​ടു​ന്നു
Friday, May 22, 2020 10:34 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് ആ​ശ​ങ്ക​ക​ൾ​ക്കി​ടെ സാ​ധാ​ര​ണ പ​നി ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന. ഓ​രോ​ ദി​വ​സ​വും പ​നി ബാ​ധി​ത​രാ​യി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ക​യാ​ണ്. പ​നി ബാ​ധി​ത​രി​ൽ നി​ന്ന് ഡെ​ങ്കി, എ​ലി​പ്പ​നി കേ​സു​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്നു​ണ്ട്.

ജ​നു​വ​രി മു​ത​ൽ ഇ​ന്ന​ലെ വ​രെ ജി​ല്ല​യി​ൽ 197 പേ​രി​ൽ ഡെ​ങ്കി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന​ലെ മാ​ത്രം നാ​ലു​പേ​രി​ൽ ഡെ​ങ്കി സ്ഥി​രീ​ക​രി​ച്ചു. വെ​ച്ചൂ​ച്ചി​റ, നാ​റാ​ണം​മൂ​ഴി, റാ​ന്നി, കു​റ്റൂ​ർ മേ​ഖ​ല​ക​ളി​ലാ​ണ് ഡെ​ങ്കി ഏ​റ്റ​വു​മ​ധി​കം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. 75 പേ​രി​ൽ എ​ലി​പ്പ​നി​യും ക​ണ്ടെ​ത്തി. എ​ലി​പ്പ​നി ബാ​ധി​ച്ചു ചി​കി​ത്സ​യി​ലാ​യി​രു​ന്ന മൂ​ന്നു​പേ​ർ മ​രി​ച്ചു.

പ​നി ബാ​ധി​ച്ചെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ വ​ർ​ധ​ന പ്ര​ക​ട​മാ​ണ്. 1989 പേ​ർ പ​നി ബാ​ധി​ത​രാ​യി ഈ ​മാ​സം ചി​കി​ത്സ തേ​ടി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി. 21ന് 118 ​പേ​രാ​ണ് പ​നി ബാ​ധി​ച്ച് ചി​കി​ത്സ തേ​ടി​യ​ത്. അ​ന്ന് മൂ​ന്ന് ഡെ​ങ്കി​പ്പ​നി ര​ണ്ട് എ​ലി​പ്പ​നി​യും സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

20ന് 160 ​പേ​ർ പ​നി​ക്ക് ചി​കി​ത്സ തേ​ടി. 19ന് 126 ​പ​നി ബാ​ധി​ത​രാ​ണ് ചി​കി​ത്സ തേ​ടി​യ​ത്. ര​ണ്ട് വീ​തം ഡെ​ങ്കി​യും എ​ലി​പ്പ​നി​യും ക​ണ്ടെ​ത്തി. 18ന് 108 ​പേ​ർ പ​നി ബാ​ധി​ത​രാ​യെ​ത്തി. ഒ​രു ഡെ​ങ്കി​പ്പ​നി​യും ഒ​രു എ​ലി​പ്പ​നി​യും അ​ന്നു​ത​ന്നെ സ്ഥി​രീ​ക​രി​ച്ചു.

17ന് 44 ​പേ​രാ​ണ് പ​നി​ക്ക് ചി​കി​ത്സ തേ​ടി​യ​ത്. ജി​ല്ല​യി​ലെ എ​ല്ലാ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും പ​നി ചി​കി​ത്സ​യ്ക്ക് പ്ര​ത്യേ​ക സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്. കോ​വി​ഡ് ആ​ശു​പ​ത്രി​യാ​യി മാ​റി​യ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി ഒ​പി വി​ഭാ​ഗ​ത്തി​ൽ പ​നി​ക്കു ചി​കി​ത്സ ല​ഭി​ക്കും.

ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഉ​ൾ​പ്പെ​ടെ പ​നി​ക്കു ചി​കി​ത്സാ ക്ര​മീ​ക​ര​ണം ഒ​രു​ക്കി​യി​ട്ടു​ണ്ട്. വ​യ​റി​ള​ക്കം രോ​ഗ​ങ്ങ​ൾ മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് കൂ​ടു​ത​ലാ​യി​ട്ടി​ല്ലെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ വി​ല​യി​രു​ത്ത​ൽ. ഇ​ക്കൊ​ല്ലം ഇ​തേ​വ​രെ 4274 പേ​രാ​ണ് ഇ​ത്ത​ര​ത്തി​ൽ ചി​കി​ത്സ തേ​ടി​യി​ട്ടു​ള്ള​ത്