പ​രീ​ക്ഷ എ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​സ്എ​സ്കെ മാ​സ്ക് വി​ത​ര​ണം തു​ട​ങ്ങി
Saturday, May 23, 2020 10:43 PM IST
പ​ത്ത​നം​തി​ട്ട: പൊ​തു​പ​രീ​ക്ഷ എ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള​ത്തി​ന്‍റെ (എ​സ്എ​സ്കെ) ആ​ഭി​മു​ഖ്യ​ത്തി​ൽ വീ​ടു​ക​ളി​ലെ​ത്തി മാ​സ്കു​ക​ൾ വി​ത​ര​ണം തു​ട​ങ്ങി. 26ന് ​ആ​രം​ഭി​ക്കു​ന്ന എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യു​ടെ ന​ട​ത്തി​പ്പി​നാ​യാ​ണ് 40,000 മാ​സ്ക് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

എ​സ്എ​സ്കെ ട്രെ​യി​ന​ർ, സി​ആ​ർ​സി കോ​ഓ​ർ​ഡി​നേ​റ്റ​ർ, റി​സോ​ഴ്സ് അ​ധ്യാ​പ​ക​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, ആ​ശാ വ​ർ​ക്ക​ർ​മാ​ർ, സ്കൂ​ൾ പി​ടി​എ, മാ​തൃ​സ​മി​തി എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ട്. പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ എ​ത്തു​ന്ന​വ​ർ വീ​ട്ടി​ൽ നി​ന്നു​ത​ന്നെ മു​ഖാ​വ​ര​ണം ധ​രി​ച്ച് പോ​കു​മെ​ന്ന് ഉ​റ​പ്പു​വ​രു​ത്തും. ഇ​തോ​ടൊ​പ്പം സു​ര​ക്ഷാ മാ​ർ​ഗ​നി​ർ​ദേ​ശ നോ​ട്ടീ​സു​ക​ളും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കു​ന്നു​ണ്ട്. രോ​ഗ​വ്യാ​പ​ന സാ​ധ്യ​ത പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് 11 ബി​ആ​ർ​സി​ക​ളി​ലെ ജീ​വ​ന​ക്കാ​ർ മാ​സ്കു​ക​ൾ നേ​രി​ട്ട് എ​ത്തി​ക്കു​ന്ന​ത്. പ്ര​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​ർ​മാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ ഇ​ൻ​വി​ജി​ലേ​റ്റ​ർ​മാ​ർ​ക്ക് സു​ര​ക്ഷാ​മാ​ർ​ഗ​ങ്ങ​ളെ​പ്പ​റ്റി നി​ർ​ദേ​ശം ന​ൽ​കു​ന്ന​തും, ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മേ​ൽ​നോ​ട്ടം ന​ൽ​കു​ന്ന​തും എ​സ്എ​സ്കെ ആ​ണെ​ന്ന് ജി​ല്ലാ പ്രോ​ജ​ക്ട് കോ​ഓ​ർ​ഡി​നേ​റ്റ​ർ കെ.​വി.​അ​നി​ൽ അ​റി​യി​ച്ചു