മ​ദ്യ​വി​രു​ദ്ധ ജ​ന​കീ​യ മു​ന്ന​ണി വ​ഞ്ച​നാ​ദി​നം ആ​ച​രി​ച്ചു
Monday, May 25, 2020 9:20 PM IST
പ​ത്ത​നം​തി​ട്ട: സ​ന്പൂ​ർ​ണ മ​ദ്യ​നി​രോ​ധ​നം എ​ന്ന ല​ക്ഷ്യം മാ​റ്റി​നി​ർ​ത്തി മ​ദ്യ​ത്തി​ൽ കേ​ര​ള​ത്തെ മു​ക്കി​ക്കൊ​ല്ലാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രെ മ​ദ്യ​വി​രു​ദ്ധ ജ​ന​കീ​യ മു​ന്ന​ണി ഇ​ന്ന​ലെ വ​ഞ്ച​നാ​ദി​നം ആ​ച​രി​ച്ചു.
ലോ​ക്ക്ഡൗ​ണ്‍ കാ​ല​ഘ​ട്ട​ത്തി​ൽ ര​ണ്ടു​മാ​സ​ങ്ങ​ളാ​യി അ​ട​ഞ്ഞു​കി​ട​ന്ന മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം ഹീ​ന​വും അ​ധാ​ർ​മി​ക​വു​മാ​ണെ​ന്ന് മു​ന്ന​ണി ചൂ​ണ്ടി​ക്കാ​ട്ടി.
വ​ഞ്ച​നാ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ ന​ട​ത്തി​യ സ​ത്യ​ഗ്ര​ഹം സം​യു​ക്ത ക്രൈ​സ്ത​വ മ​ദ്യ​വ​ർ​ജ​ന​സ​മി​തി സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി റ​വ.​ഡോ.​ടി.​ടി. സ​ഖ​റി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൽ​ഡി​എ​ഫ് പ്ര​ക​ട​ന​പ​ത്രി​ക ന​ട​പ്പാ​ക്കി​യെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന മു​ഖ്യ​മ​ന്ത്രി മ​ദ്യ​ന​യ​ത്തെ സം​ബ​ന്ധി​ച്ച് ഘ​ട​ക​വി​രു​ദ്ധ​മാ​യ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ചി​ട്ടു​ള്ള​തെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. പ​ത്ത​നം​തി​ട്ട മേ​രി​മാ​താ ഫൊ​റോ​ന വി​കാ​രി മോ​ണ്‍.​ജോ​ർ​ജ് ആ​ലു​ങ്ക​ൽ, ഫാ.​സാം പി. ​ജോ​ർ​ജ്, റ​വ.​തോ​മ​സ് പി. ​ജോ​ർ​ജ്, അ​ബ്ദു​ൾ​ക​ലാം ആ​സാ​ദ്, സാം​കു​ട്ടി പാ​ല​യ്ക്കാ​മ​ണ്ണി​ൽ, ആ​ന്‍റ​ണി തോ​മ​സ്, പി.​എ​സ്. ജോ​സ​ഫ്, മാ​ത്യു ചാ​ക്കോ കു​ള​ങ്ങ​ര, ജോ​സ് വ​ർ​ഗീ​സ്, സെ​ബി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.