ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ യാ​ത്രാ സൗ​ക​ര്യം ഒ​രു​ക്ക​ണം ‌
Tuesday, May 26, 2020 9:54 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യ്ക്കു പു​റ​ത്ത് പ​രീ​ക്ഷ​യെ​ഴു​തി​യി​രു​ന്ന കു​ട്ടി​ക​ള്‍​ക്ക് അ​വ​രു​ടെ താ​മ​സ​സ്ഥ​ല​ത്തി​ന​ടു​ത്തു​ള്ള സ്‌​കൂ​ളു​ക​ളി​ല്‍ പ​രീ​ക്ഷ​യെ​ഴു​താ​നു​ള്ള അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ള്ള​തി​നാ​ല്‍ മ​റ്റു സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നു​ള്ള കു​ട്ടി​ക​ളും ജി​ല്ല​യി​ല്‍ ഇ​പ്പോ​ള്‍ പ​രീ​ക്ഷ​യെ​ഴു​തു​ന്നു​ണ്ട്.
വാ​ഹ​ന സൗ​ക​ര്യ​മി​ല്ലാ​ത്ത​തും ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കു​ടു​ങ്ങി​പ്പോ​യ​തു​മാ​യ കു​ട്ടി​ക​ളെ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​നു ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു സ​ര്‍​ക്കാ​ര്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. സ്‌​കൂ​ള്‍ ബ​സു​ക​ളും യാ​ത്രാ​സൗ​ക​ര്യ​ത്തി​നാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. എ​ല്ലാ സ്‌​കൂ​ളു​ക​ളി​ലെ​യും പി​ടി​എ അം​ഗ​ങ്ങ​ളും പ​രീ​ക്ഷാ ഹാ​ളു​ക​ളി​ലെ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കാ​ന്‍ മു​ന്നി​ല്‍ ത​ന്നെ​യു​ണ്ട്.‌
മാ​സ്‌​ക് ധ​രി​ച്ച്, ശാ​രീ​രി​ക അ​ക​ലം പാ​ലി​ച്ച് ഒ​രു ബെ​ഞ്ചി​ല്‍ ര​ണ്ടു കു​ട്ടി​ക​ള്‍ എ​ന്നി​ങ്ങ​നെ​യു​ള്ള ക്ര​മീ​ക​ര​ണ​വും ഓ​രോ പ​രീ​ക്ഷാ ഹാ​ളി​ലു​മു​ണ്ട്. കു​ടി​ക്കു​ന്ന​തി​നാ​യി വെ​ള്ള​വും സ​ജീ​ക​രി​ച്ചി​ട്ടു​ണ്ട്. പ​രീ​ക്ഷ​യ്ക്കു​ശേ​ഷം കു​ട്ടി​ക​ള്‍ നി​ശ്ചി​ത അ​ക​ലം പാ​ലി​ച്ച്, പ​തി​വ് കൂ​ട്ടം​കൂ​ട​ലും ഹ​സ്ത​ദാ​നം പോ​ലു​ള്ള സ്‌​നേ​ഹ പ്ര​ക​ട​ന​ങ്ങ​ളും ഒ​ഴി​വാ​ക്കി നി​ശ്ച​യി​ച്ചി​ട്ടു​ള​ള ക​വാ​ട​ത്തി​ലൂ​ടെ പു​റ​ത്തി​റ​ങ്ങു​ന്ന​തി​നാ​യി ജ​ന​മൈ​ത്രി പോ​ലീ​സും സ​ജ്ജ​മാ​ണ്.
ഉ​ത്ത​ര പേ​പ്പ​റു​ക​ള്‍ നേ​രി​ട്ട് സ്പ​ര്‍​ശി​ക്കാ​തെ പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലാ​ക്കി സൂ​ക്ഷി​ക്കും. ഓ​രോ പ​രീ​ക്ഷ​യ്ക്കു​ശേ​ഷ​വും പ​രീ​ക്ഷാ മു​റി​ക​ളും സ്‌​കൂ​ള്‍ പ​രി​സ​ര​വും അ​ണു​വി​മു​ക്ത​മാ​ക്കും.
ര​ക്ഷി​താ​ക്ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സം​ശ​യ നി​വാ​ര​ണ​ത്തി​നാ​യി ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ല്‍ വാ​ര്‍ റൂ​മും സ​ജീ​ക​രി​ച്ചി​ട്ടു​ണ്ട്. വാ​ര്‍ റൂ​മി​ലേ​ക്ക് വി​ളി​ക്കേ​ണ്ട ന​മ്പ​റു​ക​ള്‍: 9074625992, 9497692881, 9447407062, 04692600181.‌