പൊ​തു​പ്ര​വ​ർ​ത്ത​നം ത​പ​സ്യ​യാ​ക്കി​യ പി.കെ. കു​മാ​ര​ൻ യാ​ത്ര​യാ​യി ‌‌
Tuesday, May 26, 2020 9:54 PM IST
പ​ന്ത​ളം: അ​ര​നൂ​റ്റാ​ണ്ടോ​ളം നീ​ണ്ടു​നി​ന്ന പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ​യും ഇ​ട​തു രാ​ഷ്ട്രീ​യ​ത്തി​ന്‍റെ​യും മു​ന്ന​ണി​പ്പോ​രാ​ളി​യെ​യാ​ണ് പി.​കെ. കു​മാ​ര​ന്‍റെ വി​യോ​ഗ​ത്തോ​ടെ നാ​ടി​നു ന​ഷ്ട​മാ​യ​ത്. പ​ന്ത​ളം മു​ൻ എം​എ​ൽ​എ പി.​കെ. കു​മാ​ര​ൻ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് അ​ന്ത​രി​ച്ച​ത്. വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു.‌ 1973 ൽ ​ഭാ​നു​വും നാ​രാ​യ​ണ​പി​ള്ള​യും ധീ​ര ര​ക്ത​സാ​ക്ഷി​ക​ളാ​യ പ​ന്ത​ളം സ​മ​ര​ത്തി​ൽ തു​ന്പ​മ​ണ്‍ മു​ട്ടം കോ​ള​നി​യി​ൽ​നി​ന്ന് പ്ര​ക​ട​നം ന​യി​ച്ച​തി​ന് പി. ​കെ. കു​മ​ര​നെ എ​ട്ടാം പ്ര​തി​യാ​ക്കി പോ​ലീ​സ് ജ​യി​ലി​ല​ട​ച്ചു. 27 ദി​വ​സ​ത്തെ ജ​യി​ൽ​വാ​സം അ​നു​ഷ്ഠി​ച്ചു. 1967 ൽ ​പാ​ർ​ട്ടി​യം​ഗ​മാ​യ അ​ദ്ദേ​ഹം 1971 ൽ ​പാ​ർ​ട്ടി മാ​വേ​ലി​ക്ക​ര താ​ലൂ​ക്ക് ക​മ്മി​റ്റി​യം​ഗ​മാ​യി. ക​ർ​ഷ​ക തൊ​ഴി​ലാ​ളി സ​മ​ര​ങ്ങ​ൾ​ക്കും പ​ട്ടി​ണി ജാ​ഥ​യ്ക്കും നേ​തൃ​ത്വം ന​ൽ​കി. പ​ത്ത​നം​തി​ട്ട ജി​ല്ലാ കൗ​ണ്‍​സി​ൽ രൂ​പീ​കൃ​ത​മാ​യ​പ്പോ​ൾ പ്ര​ഥ​മ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി. 1996ൽ ​പ​ന്ത​ളം നി​യോ​ജ​ക മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് നി​യ​മ​സ​ഭാം​ഗ​മാ​യി. ക​ന്നി അ​ങ്ക​ത്തി​ൽ മു​ൻ സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​യി​രു​ന്ന ജെ​എ​സ്എ​സി​ലെ പ​ന്ത​ളം ഭ​ര​ത​നെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.‌ എം​എ​ൽ​എ​യും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യി ഒ​രേ സ​മ​യം പ്ര​വ​ർ​ത്തി​ച്ച അ​ദ്ദേ​ഹം നാ​ടി​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലാ​യി വ്യാ​പി​ച്ചു കി​ട​ന്ന​താ​യി​രു​ന്നു മ​ണ്ഡ​ലം. ദേ​വ​സ്വം ബോ​ർ​ഡം​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ച കാ​ല​യ​ള​വി​ലാ​ണ് പ​ന്ത​ള​ത്തു ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്കു തു​ട​ക്കം കു​റി​ച്ചു. രോ​ഗാ​വ​സ്ഥ​യി​ലാ​കു​ന്ന​തു​വ​രെ പാ​ർ​ട്ടി പ​രി​പാ​ടി​ക​ളി​ലും പൊ​തു​രം​ഗ​ത്തും സ​ജീ​വ​മാ​യി​രു​ന്നു പി.​കെ. കു​മാ​ര​ൻ. ‌