‌എ​യ്ഡ​ഡ് സ്കൂ​ളു​ക​ൾ​ക്ക് സൗ​ക​ര്യം ന​ൽ​കാ​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് അനുമതിയില്ല: പ്ര​സി​ഡ​ന്‍റ് ‌
Tuesday, May 26, 2020 9:56 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ എ​യ്ഡ​ഡ് സ്കൂ​ളു​ക​ൾ​ക്ക് പ​രീ​ക്ഷാ ന​ട​ത്തി​പ്പി​നാ​യി മാ​സ്കു​ക​ളോ സാ​നി​റ്റൈ​സ​റോ ന​ൽ​കാ​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നാ​കി​ല്ലെ​ന്ന് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി. എ​യ്ഡ​ഡ് സ്കൂ​ളു​ക​ൾ​ക്കു കൂ​ടി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ൽ നി​ന്നും ഇ​തി​നു​ള്ള സൗ​ക​ര്യം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യോ​ട് നേ​രി​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും ഉ​ണ്ടാ​യി​ല്ല. മാ​സ്കും സാ​നി​റ്റൈ​സ​റും തേ​ടി എ​യ്ഡ​ഡ് സ്കൂ​ൾ അ​ധി​കൃ​ത​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നെ ബ​ന്ധ​പ്പെ​ടു​ന്നു​ണ്ട്. ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​റി​യി​ച്ച​താ​യി പ​റ​ഞ്ഞാ​ണ് വി​ളി​ക്കു​ന്ന​ത്. എ​ന്നാ​ൽ ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ൾ​ക്കു മാ​ത്ര​മേ പ​രീ​ക്ഷാ​സം​ബ​ന്ധ​മാ​യ മാ​സ്ക്, സാ​നി​റ്റൈ​സ​ർ, ഗ്ലൗ​സ് തു​ട​ങ്ങി​യ​വ എ​ത്തി​ക്കാ​ൻ നി​ല​വി​ൽ വ്യ​വ​സ്ഥ​യു​ള്ളൂ.
ഇ​ത്ത​രം സ്കൂ​ളു​ക​ളി​ൽ പി​ടി​എ, സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യു​ടെ കൂ​ടി സ​ഹ​ക​ര​ണ​ത്തി​ൽ ക്ര​മീ​ക​ര​ണം ചെ​യ്യാ​നും ചെ​ല​വാ​കു​ന്ന തു​ക​യു​ടെ ബി​ല്ലു​ക​ൾ സ​മ​ർ​പ്പി​ക്കാ​നും പ്ര​ഥ​മാ​ധ്യ​പ​ക​രോ​ടു നേ​ര​ത്തെ​ത​ന്നെ നി​ർ​ദേ​ശി​ച്ചി​രു​ന്ന​താ​ണ്. സ്കൂ​ളു​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്കാ​നു​ള്ള നി​ർ​ദേ​ശ​വും ന​ൽ​കി​യി​രു​ന്നു. എ​സ്എ​സ്കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ശാ വ​ർ​ക്ക​ർ​മാ​ർ, വാ​ർ​ഡ് മെം​ബ​ർ​മാ​ർ എ​ന്നി​വ​രു​മാ​യി സ​ഹ​ക​രി​ച്ച് കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ജി​ല്ല​യി​ൽ ഇ​തു പ്രാ​വ​ർ​ത്തി​ക​മാ​യി​രു​ന്നി​ല്ലെ​ന്ന് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. ‌വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ കെ.​ജി. അ​നി​ത എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ‌‌