14 പേ​ർ​കൂ​ടി ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ൽ, നി​രീ​ക്ഷ​ണ​ത്തി​ൽ 3700 ആ​ളു​ക​ൾ ‌
Wednesday, May 27, 2020 9:55 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് 19 മാ​യി ബ​ന്ധ​പ്പെ​ട്ട് 14 പേ​രെ കൂ​ടി ഇ​ന്ന​ലെ ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ഐ​സൊ​ലേ​ഷ​നി​ലാ​ക്കി. 45 പേ​രാ​ണ് ഇ​ന്ന​ലെ വ​രെ ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ലു​ള്ള​ത്. ‌
ജ​ന​റ​ൽ ആ​ശു​പ​ത്രി പ​ത്ത​നം​തി​ട്ട​യി​ൽ 17 പേ​രും ജി​ല്ലാ ആ​ശു​പ​ത്രി കോ​ഴ​ഞ്ചേ​രി​യി​ൽ ഒ​ന്പ​തു പേ​രും ജ​ന​റ​ൽ ആ​ശു​പ​ത്രി അ​ടൂ​രി​ൽ നാ​ലു പേ​രും ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ 15 പേ​ർ ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 3700 ആ​ളു​ക​ളാ​ണ്. ‌
സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലെ ആ​റു​പേ​ർ മാ​ത്ര​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും തി​രി​ച്ചെ​ത്തി​യ 3221 പേ​രും വി​ദേ​ശ​ത്തു​നി​ന്നും തി​രി​ച്ചെ​ത്തി​യ 473 പേ​രും നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.
ഇ​ന്ന​ലെ വി​ദേ​ശ​ത്തു​നി​ന്നും തി​രി​ച്ചെ​ത്തി​യ 93 പേ​രും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ 247 പേ​രും ഇ​തി​ലു​ൾ​പ്പെ​ടു​ന്നു.
ജി​ല്ല​യി​ൽ വി​ദേ​ശ​ത്തു​നി​ന്നും, 95 കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലാ​യി 940 പേ​രെ താ​മ​സി​പ്പി​ച്ചി​ട്ടു​ണ്ട്. ‌