ക​ട​ന്പ​നാ​ട് എം​സി​വൈ​എം ജി​ല്ലാ​ഭ​ര​ണ​കൂ​ട​ത്തി​ന് സാ​നി​റ്റൈ​സ​റും മാ​സ്കു​ക​ളും കൈ​മാ​റി
Wednesday, May 27, 2020 9:55 PM IST
ക​ട​ന്പ​നാ​ട്: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി മ​ല​ങ്ക​ര കാ​ത്ത​ലി​ക് യൂ​ത്ത് മൂ​വ്മെ​ന്‍റ് (എം​സി​വൈ​എം) ക​ട​ന്പ​നാ​ട് സെന്‍റ് അലോഷ്യസ് യൂ​ണി​റ്റ് പ​ത്ത​നം​തി​ട്ട ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് സാ​നി​റ്റൈ​സ​റും മാ​സ്കു​ക​ളും കൈ​മാ​റി. ക​ള​ക്ട​റേ​റ്റി​ൽ ജി​ല്ലാ ക​ള​ക്ട​ർ പി.​ബി, നൂ​ഹി​ന് എം​സി​വൈ​എം പ്ര​സി​ഡ​ന്‍റ് എ. ​അ​ജോ സാ​നി​റ്റൈ​സ​റും മാ​സ്ക്കു​ക​ളും കൈ​മാ​റി. 500 മി​ല്ലി​ലി​റ്റ​റി​ന്‍റെ 75 സാ​നി​റ്റൈ​സ​റും പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന 500 തു​ണി​മാ​സ്ക്കു​ക​ളു​മാ​ണ് കൈ​മാ​റി​യ​ത്. ക​ട​ന്പ​നാ​ട് പ​ള്ളി വി​കാ​രി ഫാ. ​വ​ർ​ഗീ​സ് കൊ​ച്ചു​ക​ളീ​ക്ക​ൽ, എം​സി​വൈ​എം ജി​ല്ലാ ട്ര​ഷ​റാ​ർ ജേ​ക്ക​ബ്, യൂ​ണി​റ്റ് ട്ര​ഷ​റ​ർ അ​മ​ൽ, സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ളാ​യ എ​ബി, സി​ബി, മു​തി​ർ​ന്ന അം​ഗ​ങ്ങ​ളാ​യ ഷി​ജു, സേ​വ്യ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ക​ട​ന്പ​നാ​ട് എം​സി​വൈ​എം അം​ഗ​ങ്ങ​ൾ വീ​ടു​ക​ളി​ൽ നി​ർ​മി​ച്ച​താ​ണ് മാ​സ്കു​ക​ൾ. ‌
എം​സി​വൈ​എം അം​ഗ​ങ്ങ​ൾ ക​ട​ന്പ​നാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലും ക​ട​ക​ളി​ലും ഇ​ട​വ​ക​യി​ലെ വീ​ടു​ക​ളി​ലും 1,350 മാ​സ്കു​ക​ളും 750 സാ​നി​റ്റൈ​സ​റു​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വി​ത​ര​ണം ന​ട​ത്തി​യ​ത്. ക​ട​ന്പ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ എം​സി​വൈ​എം ഭാ​ര​വാ​ഹി​ക​ൾ 250 മാ​സ്കു​ക​ളും 50 സാ​നി​റ്റൈ​സ​റും വി​ത​ര​ണം ചെ​യ്തി​രു​ന്നു. ‌‌